കേരളത്തിന്റെ നയാഗ്ര -------------------------------------- മലയാള മണ്ണിന്റെ ദൃശ്യചാരുത നേരിൽ കണ്ടാസ്വദിക്കുവാൻ KSRTC ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂറിസം പരിപാടിക്ക് വിജയാ ഭിവാദ്യങ്ങൾ🌹 കാണുക , അറിയുക, അനുഭവിക്കുക, ആസ്വദിക്കുക എന്നതാണല്ലോ സഞ്ചാരത്തിന്റെ പ്രഥമ ലക്ഷ്യം. ഹരിത വനഭംഗിയുടെ ചാരു വിസ്മയം നേരിട്ടനുഭവിക്കാനുള്ള ദൗത്യവുമായിട്ടാണ് Oct. 7 നു മലക്കപ്പാറ യാത്രയ്ക്ക് KSRTC നെയ്യാറ്റിൻകര ടീമിനോടൊപ്പം ചേർന്നത്🍁 ഭാര്യ സുമംഗലയും ഞാനും ഉല്ലാസ വണ്ടിയിൽ കയറുമ്പോൾ പരിചിത മുഖങ്ങളെ തേടുകയായിരുന്നു മനസ് . ബസ്സിനകത്തേക്കു പ്രവേശിക്കുമ്പോൾ തന്നെ വിടർന്ന ചിരിയുമായി ഒരു യുവാവു വന്ന് സ്വാഗതമാശംസിച്ച് ഞങ്ങളുടെ ബാഗ് എടുത്ത് ലഗ്ഗേജ് കാരിയറിൽ വച്ചു. അതു മറ്റാരുമായിരുന്നില്ല; KSRTC നെയ്യാറ്റിൻകരയുടെ യുവ കോ ഓർഡിനേറ്ററും സഹയാത്രികനുമായ " വൈബ് റസീം " എന്നു വിളിക്കുന്ന റസീമായിരുന്നു. മധുരമായി പുഞ്ചിരി വിതറിക്കൊണ്ട് കോ ഓർഡിനേറ്റർ സജികുമാർ ചൂണ്ടിക്കാണിച്ച മുൻ സീറ്റിലിരുന്നപ്പോൾ സാരഥി ജി ജോ മനസ്സു നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്നേഹാഭിവാദ്യമറിയ...
KSRTC News and Updates.