Skip to main content

Posts

Showing posts from August, 2022

PALAKKAD - NEFERTITI CRUISE SHIP PACKAGE BY KSRTC | KSRTC BUDGET TOURS

  പാലക്കാട് നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര". കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര് ‍ റ്റിറ്റി' . കേരള ഷിപ്പിംഗ് ആന് ‍ ഡ് ഇന് ‍ ലാന് ‍ ഡ് നാവിഗേഷന് ‍ കോര് ‍ പ്പറേഷന് ‍ റെ നേതൃത്വത്തിലാണ് 'നെഫര് ‍ റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള് ‍ , 400 പേര് ‍ ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള് ‍ , രണ്ട് ലൈഫ് ബോട്ടുകള് ‍ തുടങ്ങിയവ നെഫര് ‍ റ്റിറ്റിയിലുണ്ട്. ഓഡിറ്റോറിയം, സ്വീകരണഹാള് ‍ , മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള് ‍ ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര് ‍ , എന്നിവ 'നെഫര് ‍ റ്റിറ്റി'യിലുണ്ട്. കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. സെപ്റ്റoബർ 4 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേ

ADOOR - MALAKKAPPARA PACKAGE BY KSRTC | KSRTC BUDGET TOURS

  അടൂർ - മലക്കപ്പാറ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു! കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന അടൂർ - മലക്കപ്പാറ ഉല്ലാസയാത്ര 28.08.2022 ന് അതും കുറഞ്ഞ ചിലവിൽ. മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). തമിഴ്‌നാടുമായി അതിര് ‍ ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര് ‍ ത്തി സംസാരിക്കുന്ന ആളുകള് ‍ . നിറയെ തേയില തോട്ടങ്ങള് ‍ . കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില് ‍ നിന്ന് ഏകദേശം 900 മീറ്റര് ‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള് ‍ , അപൂര് ‍ വയിനം സസ്യങ്ങള് ‍ , ശലഭങ്ങള് ‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള് ‍ , മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില് ‍ കാണാം. സഞ്ചരിക്കുന്ന പ്രദേശങ്ങൾ :- അതിരപ്പിള്ളി ചാർപ്പ വെള്ളച്ചാട്ടം വാഴച്ചാൽ വെള്ളച്ചാട്ടം ഷോളയാർ പെൻ സ്റ്റോക്ക് ഷോളയാർ വ്യൂ പോയിന്റ് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന

KSINC TRIPS BY KSRTC | KSRTC AWARDED AS THE 2ND BEST PERFORMER

  പ്രവർത്തനം തുടങ്ങി 10 മാസത്തിനകം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന് അംഗീകാരം..... കേരള ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ 2021 - 2022 സാമ്പത്തിക വർഷത്തെ ജനറൽ സെയിൽസ് ഏജന്റുമാരിൽ 2-ാം സ്ഥാനം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. ടൂറിസം രംഗത്ത് ഒരു നവതരംഗമായി മാറിയ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് പ്രവർത്തനം തുടങ്ങി 10 മാസത്തിനകം ആദ്യ അംഗീകാരം ലഭിച്ചു. കേരള ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ 2021 - 2022 സാമ്പത്തിക വർഷത്തിൽ നെഫ്രറ്റിറ്റി, സാഗര റാണി ക്രൂയിസുകളിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിച്ച ജനറൽ സെയിൽസ് ഏജന്റുമാരിൽ 2 വിഭാഗത്തിലും 2-ാം സ്ഥാനം കെ.എസ്.ആർ.ടി.സിക്കായിരുന്നു. 2021 ഡിസംബർ മുതൽ 2022 മാർച്ച് അവസാനം വരെയുള്ള 4 മാസത്തെ പ്രവർത്തനമാണ് കെ.എസ്.ആർ.ടി.സിക്ക് ഈ അവാർഡിന് അർഹരാക്കിയത്. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് നു വേണ്ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ സോണൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവുകളായ ശ്രീ. എസ് സുമേഷ് കുമാറും, ശ്രീ. അനൂബ് ഒ.പിയും അവാർഡ് KSINC മാനേജിംഗ് ഡയറക്ടർ ശ്രീമതി. ആർ ഗിരിജ ഐ.എ.എസ് (റിട്ടയേർഡ്) ൽ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷത്തിലധികം

THIRUVALLA - MALAKKAPPARA TOUR PACKAGE BY KSRTC | KSRTC BUDGET TOUR

  തിരുവല്ല - മലക്കപ്പാറ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു! കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന തിരുവല്ല - മലക്കപ്പാറ ഉല്ലാസയാത്ര 21.08.2022 ന് അതും കുറഞ്ഞ ചിലവിൽ. മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). തമിഴ്‌നാടുമായി അതിര് ‍ ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര് ‍ ത്തി സംസാരിക്കുന്ന ആളുകള് ‍ . നിറയെ തേയില തോട്ടങ്ങള് ‍ . കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില് ‍ നിന്ന് ഏകദേശം 900 മീറ്റര് ‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള് ‍ , അപൂര് ‍ വയിനം സസ്യങ്ങള് ‍ , ശലഭങ്ങള് ‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള് ‍ , മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില് ‍ കാണാം. സഞ്ചരിക്കുന്ന പ്രദേശങ്ങൾ :- അതിരപ്പിള്ളി ചാർപ്പ വെള്ളച്ചാട്ടം വാഴച്ചാൽ വെള്ളച്ചാട്ടം ഷോളയാർ പെൻ സ്റ്റോക്ക് ഷോളയാർ വ്യൂ പോയിന്റ് ഒരാൾക്ക് *യാത്രാ നിരക്ക് 770 രൂപ*

PANCHA PANDAVA DARSHAN PACKAGE BY KSRTC | മഹാഭാരത ചരിത്രത്തിലൂടെ ഒരു "തീർത്ഥാടന യാത്ര"

  മഹാഭാരത ചരിത്രത്തിലൂടെ ഒരു "തീർത്ഥാടന യാത്ര"...... ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ആറൻമുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന "പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര"യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര " എന്ന ടാഗ് ലൈനിലാണ് ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്

KANNUR - THUSHARAGIRI - EN OORU BUDGET TOUR PACKAGE BY KSRTC | AFFORDABLE TOUR PACKAGES BY KSRTC

  കണ്ണൂർ - തുഷാരഗിരി -എൻ ഊര് "ഉല്ലാസയാത്ര" കണ്ണൂർ യൂണിറ്റിൽ നിന്നും കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് 21/08/2022 ഞായർ തുഷാരഗിരി എൻ ഊര് "ഉല്ലാസയാത്ര" സംഘടിപ്പിക്കുന്നു. രാവിലെ 06:00 am ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തലശ്ശേരി, വടകര, താമരശ്ശേരി വഴി തുഷാര ഗിരി വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം താമരശ്ശേരി ചുരം കയറി ചുരം വ്യൂ പോയിന്റ് വഴി പൂക്കോട് തടാകം സന്ദർശിച്ച്‌ ഹണി മ്യൂസിയം ആസ്വദിച്ച് കൊണ്ട് എൻ ഊര് ആദിവാസി പൈതൃക ഗ്രാമത്തിൽ എത്തുന്നു. വൈകുന്നേരം 6.30 തോടുകൂടി തിരിച്ച് രാത്രി 11 മണിക്ക് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം: കോഴിക്കോട് നിന്ന് 50 കിലോമീറ്റര് ‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവില് ‍ ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളില് ‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വര് ‍ ത്ഥമാക്കുന്നത്. എൻ ഊര് : ലക്കിടിക്കുന്നിന്