പ്രവർത്തനം തുടങ്ങി 10 മാസത്തിനകം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന് അംഗീകാരം.....
കേരള ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ 2021 - 2022 സാമ്പത്തിക വർഷത്തെ ജനറൽ സെയിൽസ് ഏജന്റുമാരിൽ 2-ാം സ്ഥാനം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു.
ടൂറിസം രംഗത്ത് ഒരു നവതരംഗമായി മാറിയ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് പ്രവർത്തനം തുടങ്ങി 10 മാസത്തിനകം ആദ്യ അംഗീകാരം ലഭിച്ചു. കേരള ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ 2021 - 2022 സാമ്പത്തിക വർഷത്തിൽ നെഫ്രറ്റിറ്റി, സാഗര റാണി ക്രൂയിസുകളിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിച്ച ജനറൽ സെയിൽസ് ഏജന്റുമാരിൽ 2 വിഭാഗത്തിലും 2-ാം സ്ഥാനം കെ.എസ്.ആർ.ടി.സിക്കായിരുന്നു. 2021 ഡിസംബർ മുതൽ 2022 മാർച്ച് അവസാനം വരെയുള്ള 4 മാസത്തെ പ്രവർത്തനമാണ് കെ.എസ്.ആർ.ടി.സിക്ക് ഈ അവാർഡിന് അർഹരാക്കിയത്. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് നു വേണ്ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ സോണൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവുകളായ ശ്രീ. എസ് സുമേഷ് കുമാറും, ശ്രീ. അനൂബ് ഒ.പിയും അവാർഡ് KSINC മാനേജിംഗ് ഡയറക്ടർ ശ്രീമതി. ആർ ഗിരിജ ഐ.എ.എസ് (റിട്ടയേർഡ്) ൽ നിന്നും ഏറ്റുവാങ്ങി.
ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ കഴിഞ്ഞ 9 മാസം കൊണ്ട് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിവിധ ടൂറിസം ട്രിപ്പുകളിൽ ഭാഗഭാക്കാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുത്ത യാത്രകളാണ് നെഫ്രറ്റിറ്റി ആഡംബര ക്രൂയിസ് യാത്രയും സാഗര റാണി ബോട്ടിലെ കടൽ യാത്രയും. 2022 മാർച്ച് വരെ 5657 വിനോദ സഞ്ചാരികളെ ഈ രണ്ടു കടൽ യാത്രകളിലും പങ്കാളികളാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സാധിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർ തികഞ്ഞ പ്രൊഫഷണലിസത്തോടെയാണ് ഈ യാത്രകൾ യാഥാർത്ഥ്യമാക്കിയതെന്ന് KSINC അധികൃതർ തന്നെ പറയുകയുണ്ടായി. കൊച്ചിയിൽ മാത്രം ഒതുങ്ങി നിന്ന KSINC യുടെ കടൽ യാത്രകളെ കേരളത്തിലെമ്പാടും എത്തിച്ചത് കെ.എസ്.ആർ.ടി.സിയാണെന്ന് KSINC മാനേജിംഗ് ഡയറക്ടർ ശ്രീമതി. ആർ ഗിരിജ ഐ.എ.എസ് (റിട്ടയേർഡ്) യോഗത്തിൽ അഭിപ്രായാപ്പട്ടു. സെപ്തംബർ മുതൽ കെ.എസ്.ആർ.ടി.സി കടൽ യാത്രകൾ പുന:രാരംഭിക്കുകയാണ്. യാത്രകൾ ബുക്ക് ചെയ്യാൻ താഴെപ്പറയുന്ന നമ്പരുകളിൽ ബുക്ക് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം ജില്ല
നെയ്യാറ്റിന്കര : 9809494954, 9946487925, 9846067232
തിരു:സിറ്റി : 9188619368
കാട്ടാക്കട : 9746970994, 0471 2290381
വെള്ളറട : 9447798610, 9446315776, 9995793129.
പാപ്പനംകോട് : 9495292599, 9447323208
പാറശ്ശാല : 9633115545.
വെള്ളനാട് : 8281235394.
കൊല്ലം ജില്ല
കൊല്ലം : 9447721659, 8921950903, 9496675635.
കൊട്ടാരക്കര : 9495872381, 9446787046, 9946527285.
ചാത്തന്നൂര് : 9947015111.
പുനലൂര് : 9446358456.
കുളത്തൂപ്പുഴ : 9447057841, 9544447201, 9846690903, 9605049722.
ആര്യങ്കാവ് : 9747024025, 9496007247
പത്തനംതിട്ട ജില്ല
അടൂർ : 9846460020, 9207014930, 9447302611, 9995195076, 9846719954.
പത്തനംതിട്ട : 9847042507, 9495752710, 6238309941.
കോന്നി : 8281855766, 9447044276.
ആലപ്പുഴ ജില്ല
മാവേലിക്കര : 9947110905, 9446313991, 0479 2302282,
ചേര്ത്തല : 9633305188,9961412798, 9846507307.
കായംകുളം : 9605154114, 9605440234, 8590582667, 9447976834, 9400441002.
ആലപ്പുഴ : 9544258564, 9895505815, 8075034989, 9495442638, 9656277211, 9400203766.
എടത്വ : 9846475874, 9947059388, 04772215400.
ഹരിപ്പാട് : 9947812214, 9447975789, 9947573211.
ചെങ്ങന്നൂര് : 9446191197,9496726515, 0479 2452352, 9497437656, 9846373247.
കോട്ടയം ജില്ല
കോട്ടയം : 8547832580, 9495876723
പാലാ : 9446587220, 6238385021, 0482-2212250,
പൊന്കുന്നം : 6238181406, 0408 - 28221333, 9447710007, 9400254908, 9447391123.
ചങ്ങനാശ്ശേരി : 9400861738, 9447502658.
ഇടുക്കി ജില്ല
മൂന്നാര് : 9446929036, 9447331036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092.
കുമിളി : 9447800893, 9495160207, 04869224242.
എറണാകുളം ജില്ല
കോതമംഗലം : 9447984511, 9446525773
കൂത്താട്ടുകുളം : 9447223212
എറണാകുളം : 9846655449
അങ്കമാലി : 8547279264, 0484 2453050
പിറവം : 9847851253, 9497382752
മാള : 9745087060
തൃശ്ശൂര് ജില്ല
ചാലക്കുടി : 9074503720, 9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര് : 9847851253, 9497382752.
ഗുരുവായൂര്: 9037790280
മലപ്പുറം ജില്ല
മലപ്പുറം : 9447203014, 9995726885, 9495306404, 04832734950
പെരിന്തല്മണ്ണ : 9447203014, 9048848436, 9544088226, 9745611975, 04933227342.
നിലമ്പൂര് : 9447203014, 7012968595, 9745047521, 9447436967, 04931 223929
പാലക്കാട് ജില്ല
പാലക്കാട് : 9947086128
കോഴിക്കോട് ജില്ല
താമരശ്ശേരി : 99846100728, 7306218456, 9656580148
തൊട്ടില്പ്പാലം : 8921241696
വടകര : 9495720820
വയനാട് ജില്ല
വയനാട് : 9895937213, 7012131461, 9349149150, 9447203014, 8086490817, 9447204881, 9447518598,04936220217.
കണ്ണൂര് ജില്ല
കണ്ണൂര്: 9496131288, 8089463675, 9048298740.
പയ്യന്നൂര് : 9496028093, 9745534123
തലശ്ശേരി : 9496131288, 8089463675, 9048298740.
കാസറഗോഡ് ജില്ല
Comments
Post a Comment