കണ്ണൂർ - തുഷാരഗിരി -എൻ ഊര്
"ഉല്ലാസയാത്ര"
കണ്ണൂർ യൂണിറ്റിൽ നിന്നും കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് 21/08/2022
ഞായർ തുഷാരഗിരി എൻ ഊര്
രാവിലെ 06:00 am ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തലശ്ശേരി, വടകര, താമരശ്ശേരി വഴി തുഷാര ഗിരി വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം താമരശ്ശേരി ചുരം കയറി ചുരം വ്യൂ പോയിന്റ് വഴി പൂക്കോട് തടാകം സന്ദർശിച്ച് ഹണി മ്യൂസിയം ആസ്വദിച്ച് കൊണ്ട് എൻ ഊര് ആദിവാസി പൈതൃക ഗ്രാമത്തിൽ എത്തുന്നു. വൈകുന്നേരം 6.30 തോടുകൂടി തിരിച്ച് രാത്രി 11 മണിക്ക് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ്
"ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്.
തുഷാരഗിരി വെള്ളച്ചാട്ടം:
കോഴിക്കോട് നിന്ന് 50 കിലോമീറ്റര് അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവില്ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളില് വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വര്ത്ഥമാക്കുന്നത്.
എൻ ഊര് :
ലക്കിടിക്കുന്നിന് മുകളിൽ കോടമഞ്ഞ് പുതച്ച് ഒരു മഴക്കാലം ചുറ്റിക്കളിക്കുന്നു. തണുത്ത കാറ്റിന്റെ താളത്തിൽ താഴ്വാരത്തിലേക്ക് മുത്തമിട്ടിറങ്ങുന്ന വെളുത്ത കോടകൾക്കിടയിലൂടെ പച്ചപ്പ് നിറഞ്ഞ കുന്നുകൾ അരികിലേക്ക് തെളിഞ്ഞുവന്നു. തനത് വയനാടിന്റെ പുല്ലുമേഞ്ഞ കുടിലുകൾ കൂണുപോലെ മുളച്ച്പൊന്തി വരി വരിയായി കാണാം. ചെളി മണ്ണ് മെഴുകിയ തിണ്ടുകൾ അതിരിടുന്ന വളഞ്ഞ് പുളഞ്ഞ് വഴികൾ കയറിയാൽ കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം എൻ ഊരിൽ എത്താം. ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമത്തിന്റെ വാതിൽ തുറക്കുന്നത്. വയനാടിന്റെ ചുരം കയറി ലക്കിടിയിൽ നിന്നും വിളിപ്പാടകലെയാണ് സുഗന്ധഗിരിക്കുന്നിൽ സഞ്ചാരികൾക്കായി ഒരു പൈതൃക ഗ്രാമം അണിഞ്ഞൊരുങ്ങിയത്. കേരളത്തിൽ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരാണ് എൻ ഊര് വിഭാവനം ചെയ്തത്.
നിങ്ങളുടെ വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ യാത്രയ്ക്ക് കഴിയും ഉറപ്പ്.
ഭക്ഷണവും എൻട്രിഫീസും (നാല് സമയമുള്ള ഭക്ഷണം) ഉൾപ്പെടെ ഒരാളിൽ നിന്നും ടിക്കറ്റ് നിരക്കായി 1140 രൂപ മാത്രമെ ഈടാക്കുന്നുള്ളു.
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
ബഡ്ജറ്റ് ടൂർസ്,
കണ്ണൂർ
Comments
Post a Comment