തിരുവല്ല - മലക്കപ്പാറ
"ഉല്ലാസയാത്ര".
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന തിരുവല്ല - മലക്കപ്പാറ ഉല്ലാസയാത്ര 21.08.2022 ന്
അതും കുറഞ്ഞ ചിലവിൽ.
മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara).
തമിഴ്‌നാടുമായി അതിര്ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര്ത്തി സംസാരിക്കുന്ന ആളുകള്. നിറയെ തേയില തോട്ടങ്ങള്. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില് നിന്ന് ഏകദേശം 900 മീറ്റര് ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള്, അപൂര്വയിനം സസ്യങ്ങള്, ശലഭങ്ങള് എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില് കാണാം.
സഞ്ചരിക്കുന്ന പ്രദേശങ്ങൾ :-
അതിരപ്പിള്ളി
ചാർപ്പ വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടം
ഷോളയാർ പെൻ സ്റ്റോക്ക്
ഷോളയാർ വ്യൂ പോയിന്റ്
ഒരാൾക്ക് *യാത്രാ നിരക്ക് 770 രൂപ* '
(ഭക്ഷണം ഉൾപ്പെടില്ല)
സുന്ദരമായ യാത്രാനുഭവം നുകരുവാൻ!
നിങ്ങൾ എത്തില്ലേ?
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
Comments
Post a Comment