തിരുവല്ല യുണിറ്റിൽ നിന്ന് തൊമ്മൻ കുത്ത് ഉല്ലാസ യാത്ര
തിരുവല്ലയിൽ നിന്നും ഇടുക്കിയിലേക്കുള്ള ട്രിപ്പ് 17/07/2022 ഞായറാഴ്ച രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 9.00ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര നിലവിൽ ക്രമീകരിച്ചിരിക്കുന്നത്.
ഇടുക്കിജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് ഇതിനുപുറമേ, ആനച്ചാടികുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി സമീപപ്രദേശത്തു തന്നെയുണ്ട്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്. ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം. വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന് വളരെ അനുയോജ്യമാണ്. മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്.
പ്രക്യതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദര ഭൂമി കാണാൻ ആരും കൊതിക്കും. പ്രകൃതി രമണീയമായ വനപ്രദേശങ്ങളിലൂടെയും ,അണക്കെട്ടുകളും , വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ഈയാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റുന്ന ഒന്നാണ്.
പോകുന്ന സ്ഥലങ്ങൾ
തൊടുപുഴ
തൊമ്മൻ കുത്ത്
ആനച്ചാടി കുത്ത്
ചെറുതോണി
ഉപ്പുകുന്ന് വ്യം പോയിന്റ്
ഇടുക്കി ആർച്ച് ഡാം
കെ എസ് ആർ ടി സി കട്ടപ്പന
നിന്നും നിന്നും ഏകദേശം 66 കിലോമീറ്ററോളം ദൂരം താണ്ടിയാൽ
ഈ പ്രദേശത്തെത്തിപ്പെടാം.
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 675/- രൂപ മാത്രമാണ് ഈടാക്കുന്നത് (എൻട്രീഫീസും ഭക്ഷണവും ഉൾപ്പെടില്ല)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
തിരുവല്ല ഡിപ്പോ
ഫോൺ:- 0469 2602945
മൊബൈൽ
9744348037
9074035832
9447566975
ഈ മെയിൽ-tvl@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment