കൊല്ലം - പൊന്മുടി - നെയ്യാർ ഡാം ഉല്ലാസയാത്ര
കൊല്ലം യൂണിറ്റിൽ നിന്നും പൊന്മുടി - നെയ്യാർ ഡാം ഉല്ലാസ യാത്ര ജൂലായ് 10 നുള്ള ബുക്കിംഗ് ആരംഭിക്കുന്നു. ഒരാളിൽ നിന്നും
₹. 770 രൂപ മാത്രമാണ് ഈടാക്കുന്നത്.(പ്രവേശന ഫീസുകൾ ഉൾപ്പടെ) ജൂലായ് 10 ഞായർ രാവിലെ 6 മണിക്ക് ആരംഭിക്കുന്ന യാത്ര പൊന്മുടി, നെയ്യാർ ഡാം, കോട്ടൂർ ആന പരിപാലന കേന്ദ്രം എന്നിവ സന്ദർശിച്ചു രാത്രി 8.30 മണിയോട് കൂടി കൊല്ലം ഡിപ്പൊയിൽ എത്തിച്ചേരുന്നു.
സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് പൊന്മുടി. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയത്തും തണുപ്പും മൂടൽമഞ്ഞു നിറഞ്ഞതാണ്. പൊന്മുടിയിൽ തേയില തോട്ടം ഉള്ളതും ഒരു ആകർഷണം ആണ്. ശേഷം കാപ്പുകാടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ എത്തി അവിടെ കുട്ട വഞ്ചി യാത്രയും ചെയ്യാം. യാത്രയുടെ മറ്റൊരു ആകർഷണമെന്നത് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്നതും, ഗ്രാവിറ്റി ഡാമുമായ നെയ്യാർ ഡാം ആണ്. ഇത് നെയ്യാർ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ യാത്രക്കാർക്കായി ബോട്ടിംഗ് സൗകര്യവുമുണ്ട്....
ഈ യാത്ര ഒരു ഹൃദയനുഭവം ആയി തീരും തീർച്ച.
ബുക്കിംഗിനായ്...
+919447721659.
+918921950903.
+919496675635.
Comments
Post a Comment