മലപ്പുറം-മൂന്നാർ - മാമലക്കണ്ടം ഉല്ലാസയാത്ര ....
ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ആഗസ്റ്റ് 6, 7 തീയതികളിൽ നടത്തുന്ന ഉല്ലാസയാത്ര .....
2022 ആഗസ്റ്റ് 6, 7 തീയതികളിൽ മലപ്പുറം യൂണിറ്റിൽ നിന്ന് മൂന്നാറിലേയ്ക്ക് .
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്. വിശാലമായ തേയിലത്തോട്ടങ്ങള്, മനോഹരമായ ചെറു പട്ടണങ്ങള്, വളഞ്ഞുയര്ന്നും താഴ്ന്നും പോവുന്ന പാതകള്, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള് എന്നിങ്ങനെ മൂന്നാര് ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്മേടുകളും,ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്ഷത്തിലൊരിക്കല് പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്മേടുകളിലും നീല നിറം പകരും.
മൂന്നാർ ടൗണിൽ നിന്നും 600 മീറ്റർ മാറിയാണ് കെ എസ് ആർ ടി സി മൂന്നാർ പ്രവർത്തിക്കുന്നത്.
പോകുന്ന സ്ഥലങ്ങൾ :-
തട്ടേക്കാട്
കുട്ടമ്പുഴ മാമലക്കണ്ടം
കൊരങ്ങാടി
മാങ്കുളം ലക്ഷി എസ്റ്റേറ്റ് വഴി മൂന്നാർ
ടീ മ്യൂസിയം
ടോപ് സ്റ്റേഷൻ
കുണ്ടള ഡാം
എക്കോ പോയിന്റ്
ഫിലിം ഷൂട്ടിംഗ് പോയിന്റ്
മാട്ടുപ്പെട്ടി ഡാം
ടീ ഗാർഡൻ ഫോട്ടോ പോയിന്റ്
ഫോറെസ്റ്റ് ഫ്ലവർ ഗാർഡൻ
താമസവും സൈറ്റ് സീയിംഗും ഉൾപ്പെടെ ഒരാളിൽ നിന്നും 1390 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീസും ഉൾപ്പെടില്ല) ഈടാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും.
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂർസ്, മലപ്പുറം
Comments
Post a Comment