ആര്യങ്കാവ് യൂണിറ്റിൽ നിന്നും കുമരകം കായലിലൂടെ "ഉല്ലാസയാത്ര".
ജൂൺ ,ജൂലൈ ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ജൂലായ് 17ന് സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര .....
വേമ്പനാട് കായല്തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് കുമരകം കേരളത്തിന്റെ നെതര്ലാന്റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം.
വേമ്പനാട്ടുകായലിൽ കൂടി ഹൗസ് ബോട്ടിൽ കുട്ടനാട്ടുവരെയുള്ള യാത്ര എല്ലാവർക്കും ഒരു മറക്കാനാകാത്ത അനുഭവം സമ്മാനിക്കും. രണ്ടു വശത്തും പച്ചപ്പു നിറഞ്ഞ കൃഷിപ്പാടത്തു കുടിയുള്ള യാത്ര കണ്ണുകൾക്ക് ഒരു നവ്യാനുഭുതി നൽകുന്നതായിരിക്കും
പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദരഭൂമി കാണാൻ ആരും കൊതിക്കും. കേരവൃക്ഷങ്ങളുടെ തലയെടുപ്പും നെല്വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിൻ്റെ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോൾ സംഗതി ജോറായി. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിൻ്റെ സൗന്ദര്യം അതിൻ്റെ പൂര്ണതയില് എത്തുന്നു.
കെ എസ് ആർ ടി സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര് പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം.
ഒരാളിൽ നിന്നും 1250 രൂപയാണ് ഈടാക്കുന്നത് (ബോട്ടിനുള്ളിലെ ഭക്ഷണം ഉൾപ്പെടെ)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി ആര്യങ്കാവ്
ഫോൺ: 9747024025
8075003169
9496007247
ഈ മെയിൽ- ark@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment