കണ്ണൂർ-മൂന്നാർ ഉല്ലാസയാത്ര
തെയ്യങ്ങളുടെ നാട്ടിൽ നിന്ന്
മൂന്നാറിലേയ്ക്ക് ഒരു ഉല്ലാസ യാത്ര .......
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്. വിശാലമായ തേയിലത്തോട്ടങ്ങള്, മനോഹരമായ ചെറു പട്ടണങ്ങള്, വളഞ്ഞുയര്ന്നും താഴ്ന്നും പോവുന്ന പാതകള്, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള് എന്നിങ്ങനെ മൂന്നാര് ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്മേടുകളും,ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്ഷത്തിലൊരിക്കല് പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്മേടുകളിലും നീല നിറം പകരും.
മൂന്നാർ ടൗണിൽ നിന്നും 600 മീറ്റർ മാറിയാണ് കെ എസ് ആർ ടി സി മൂന്നാർ പ്രവർത്തിക്കുന്നത്.
കണ്ണൂരിൽ നിന്നും ഹിമവാൻ്റെ മടിത്തട്ടിലേയ്
ക്ക് ജൂലൈ 16,17 തീയതികളിൽ വളരെകുറഞ്ഞ ചിലവിൽ കെ.എസ്.ആർ.ടി.സി.ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിലാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
പോകുന്ന സ്ഥലങ്ങൾ :-
മൂന്നാർ ടീ മ്യൂസിയം
കുണ്ടള ഡാം
എക്കോ പോയിന്റ്
മാട്ടുപ്പെട്ടി
ഫോട്ടോ പോയിന്റ്
ടീ ഗാർഡൻ
ഫ്ലവർ ഗാർഡൻ
താമസവും സൈറ്റ് സീയിംഗും ഉൾപ്പെടെ ഒരാളിൽ നിന്നും 1850 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീസും ഒഴികെ) ഈടാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും.
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂർസ്,
കണ്ണൂർ
Phone:- 9605372288
8089463675
8590508305
ഇമെയിൽ: Knr@kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്:
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Comments
Post a Comment