അടൂർ - മൂന്നാർ
"ഉല്ലാസയാത്ര".
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
ജൂൺ ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന 07/08/22 നടത്തുന്ന ഉല്ലാസയാത്ര ...
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹാരിത തുളുമ്പി നിൽക്കുന്ന സുന്ദര ഭൂമി ആയ മൂന്നാറിലേക്ക് അടൂരിൽ നിന്നും രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ഉല്ലാസയാത്ര പോകാം................. ആസ്വദിക്കാം
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ .മുൻ ബ്രിട്ടീഷ് സർക്കാരിന്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. തേയിലത്തോട്ടങ്ങൾ, മനോഹരമായ നഗരങ്ങൾ, വളഞ്ഞ വഴികൾ, അവധിക്കാല സൗകര്യങ്ങൾ തുടങ്ങിയവ മൂന്നാറിനെ ഒരു ജനകീയ റിസോർട്ട് പട്ടണമാക്കി മാറ്റി. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെയുള്ള വിചിത്രമായ സസ്യജാലങ്ങളിൽ ഒന്നാണ് നീലക്കുറിഞ്ഞി . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടി മൂന്നാറിൽ സ്ഥിതിചെയ്യുന്നു.
മൂന്നാർ ടൗണിൽ നിന്നും 600 മീറ്റർ മാറിയാണ് കെ എസ് ആർ ടി സി മൂന്നാർ പ്രവർത്തിക്കുന്നത്.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന,കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ
വിസ്തീർണ്ണം 4842 ഹെക്റ്റർ. കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ.
ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 50 കിലോമീററർ അകലെയാണ് കാന്തല്ലൂർ. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്തമാണ്
ആദ്യ ദിവസം സന്ദർശിക്കുന്ന സ്ഥലങ്ങൾ
1. മൂന്നാർ ടീ മ്യൂസിയം
2. കുണ്ടള ഡാം
3. എക്കോ പോയിന്റ്
4. മാട്ടുപെട്ടി
5. ഫോട്ടോ പോയിന്റ്
രണ്ടാം ദിനം
1. കാന്തല്ലൂർ, മറയുർ
2. പെരുമല
3ആപ്പിൾ സ്റ്റേഷൻ
4. മൂന്നാർ പാർക്ക്
ഈ മനോഹര പ്രദേശങ്ങൾ നിങ്ങൾക്ക്
കാണുവാനും, ആസ്വദിക്കുവാനും ഞങ്ങൾ നിങ്ങൾക്കായ് ഉല്ലാസയാത്ര
സംഘടിപ്പിക്കുന്നു. അതും! കുറഞ്ഞ ചെലവിലിയാലോ?
ഒരാൾക്ക് *യാത്രാ നിരക്ക് 1600 രൂപ* '
(ഭക്ഷണം ഉൾപ്പെടില്ല)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
Comments
Post a Comment