തിരുവല്ല മൂന്നാർ 'ഉല്ലാസയാത്ര'
നിങ്ങളുടെ സഞ്ചാര സ്വപ്നങ്ങൾക്ക്
മിഴിവേകുവാൻ കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് തിരുവല്ല മൂന്നാർ
"ഉല്ലാസയാത്ര" അതും കുറഞ്ഞ ചിലവിൽ സംഘടിപ്പിക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്, മനോഹരമായ ചെറു പട്ടണങ്ങള്, വളഞ്ഞുയര്ന്നും താഴ്ന്നും പോവുന്ന പാതകള്, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക് മാറ്റുകൂട്ടുന്നത്.
വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ? പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന് അവസ്സരം നൽകുകയാണ്.
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്.
പോകുന്ന സ്ഥലങ്ങൾ:
ആദ്യ ദിനം:
മൂന്നാർ ടീമ്യുസിയം
കുണ്ടള ഡാം
എക്കോ പോയിന്റ്
മാട്ടുപെട്ടി
ഫോട്ടോ പോയിന്റ്
രണ്ടാം ദിനം:
കാന്തല്ലൂർ മറയൂർ
പെരുമല
ആപ്പിൾ സ്റ്റേഷൻ
മൂന്നാർ പാർക്ക്
ഓഗസ്റ്റ് 13 ന് ആരംഭിക്കുന്ന ഉല്ലാസയാത്ര നിങ്ങൾക്ക് ഒരിക്കലും
മറക്കാനാവാത്ത അനുഭൂതി
നൽകും ഉറപ്പ്.
ടിക്കറ്റ് നിരക്ക്: 1500
(കെ.എസ്.ആർ.ടി.സി എ.സി ബസ്സിൽ ഡോർമെട്രി താമസം ഉൾപ്പെടെ)
(ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവിൽ)
പോരുന്നോ! ഞങ്ങളോടൊപ്പം!
മുൻകൂട്ടി ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്....
ബന്ധപ്പെടുക:
9947110905
9446313991
0479 2302282
ഈ മെയിൽ-tvl@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment