"നാലമ്പല ദർശന തീർത്ഥാടന യാത്ര - 2022"
ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും (ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. കർക്കടകമാസത്തിൽ ഇവ ഒരേ ദിവസം ദർശിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. താഴെപ്പറയുന്നവയാണ് പ്രധാനപ്പെട്ട നാലമ്പലങ്ങൾ.
കര്ക്കിടക മാസത്തിലെ നാലമ്പല ദര്ശനത്തിന് ഭക്തജനങ്ങള്ക്കായി വിപുലമായ സൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി
രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര്ത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
തൃപ്രയാര് ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല് മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല് ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര്ശന തീർത്ഥാടന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില് നിന്നും കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില് ദേവസ്വവുമായി സഹകരിച്ച് തീര്ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല് ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില് നിന്നും തീര്ത്ഥാടന യാത്രകള് നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്പായി ദര്ശനം പൂര്ത്തിയാക്കുന്ന രീതിയിലാണ് തീര്ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്.ടി.സി തീര്ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്ക്ക് മുന്കൂട്ടി വഴിപാടുകള് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ സർവ്വീസുകളും കെഎസ്ആർടിസി നടത്തും.
ഇതിന് വേണ്ടി കെ.എസ്.ആര്.ടി.സിയുടെ വിവിധ യൂണിറ്റുകളില് മുന്കൂട്ടി സീറ്റുകള് റിസര്വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. നാലമ്പല ദര്ശനത്തിന്റെ വിവരങ്ങള് അടങ്ങിയ ഡിജിറ്റല് ഗൈഡ് ബുക്കും കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല് പുറത്തിറക്കി.
നാലമ്പല തീർത്ഥാടനത്തിന് വേണ്ടി മുൻ കൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ല തിരിച്ചുള്ള ഫോൺ നമ്പരുകൾ അടങ്ങിയ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് നാലമ്പല ദർശന തീർത്ഥാടനയാത്ര - 2022 ഡിജിറ്റൽ ഗൈഡിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക -
https://bit.ly/3NIejVE
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment