കെ എസ് ആർ ടി സി പാപ്പനംകോട് യൂണിറ്റൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ "ഉല്ലാസ യാത്ര"
2022 ജൂലൈ 17 ന് കെ എസ് ആർ ടി സി പാപ്പനംകോട് യൂണിറ്റൽ നിന്ന്സഞ്ചാരികൾക്കായി "മൺറോതുരുത്ത് - സാംബ്രാണിക്കൊടി കൊല്ലം ബീച്ച് ഉല്ലാസ യാത്ര അതും കുറഞ്ഞ ചിലവിൽ ആരംഭിക്കുന്നു.
*യാത്രാ നിരക്ക് 725 രൂപ*
( ഭക്ഷണം ഒഴികെ)
മൺറോതുരുത്ത്:
അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പച്ച തുരുത്താണ് മൺറോ തുരുത്ത്. ചെറു മണ്തുരുത്തുകളുടെ കൂട്ടമാണ് മണ്റോതുരുത്ത്. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയ തുരുത്ത് കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്നു. ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാറിൽ ഒഴുകിയെത്തി അടിയുന്ന ചെളിയും മണ്ണും എക്കലും ചേര്ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. വെള്ളത്താൽ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാൽ സമ്പന്നമാക്കപ്പെട്ട എട്ടു തുരുത്തുകൾ ചേർന്നതായിരുന്നു മൺറോതുരുത്ത്. ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന തെങ്ങിൻ തലപ്പുകളും, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകളും, തുഴഞ്ഞു നീങ്ങുന്ന കൊച്ചു വള്ളങ്ങളും, ഇരപിടിക്കുനെത്തുന്ന നീർകാക്കകളും, അപൂർവയിനം പക്ഷിക്കൂട്ടങ്ങൾ ഗ്രാമക്കാഴ്ചകൾ നിറഞ്ഞ മൺറോ തുരുത്ത്. സഞ്ചാരികള്ക്ക് ഇഷ്ടകേന്ദ്രം
സാംബ്രാണിക്കൊടി:
മനോഹരമായ കായലുകളാൽ ചുറ്റപ്പെട്ട ശാന്തമായ കായലിലൂടെ യാത്ര ചെയ്യാൻ നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരിക്കലും സാംബ്രാണിക്കോടി നഷ്ടപ്പെടുത്തരുത്!
അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കോടി ദൈവത്തിന്റെ സ്വന്തം നാടിന്റെ കന്യക സൗന്ദര്യം ആസ്വദിക്കാൻ നിങ്ങളെ ക്ഷണിക്കുന്ന മനോഹരമായ ഒരു ദ്വീപാണ്
പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികൾ ഈ കപ്പലുകളെ 'ചംബ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തു.
നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കോടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ ആശ്വാസകരമായ കാഴ്ച ഇത് പ്രദാനം ചെയ്യുന്നു.
മൺറോതുരുത്തിൽ നിന്ന് 15 കിലോമീറ്റർ മാറിയാണ് എസ് ആർ ടി സി കൊല്ലം യൂണിറ്റ് സ്ഥിതിചെയ്യുന്നത്.
അപ്പോ പോയാലോ!
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും.
കെ എസ് ആർ ടി സി പാപ്പനംകോട്
ഈ മെയിൽ-ppd@kerala.gov.in
മൊബൈൽ -9495292599
9447323208
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Comments
Post a Comment