മലപ്പുറം കുമരകം വാഗമൺ ഉല്ലാസയാത്ര...
ജൂൺ ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര .....
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ജൂലൈ മാസത്തെ 11,12,13 തീയതി കളിലാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ".
കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായവിനോദ സഞ്ചാരകേന്ദ്രം.
ജൂലൈ 11 (തിങ്കളാഴ്ച) രാത്രി മലപ്പുറത്തു നിന്ന് തിരിച്ച് ജൂലൈ 12 രാവിലെ വാഗമൺ എത്തി എട്ടുമണിയോടെ ഭക്ഷണം കഴിച്ച് സൈറ്റ് സീയി०ഗ് (ജീപ്പ് സവാരി ) . 13.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് 14.00 മണിയോടെ ബസിൽ യാത്ര തുടർന്ന് മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ് പൈൻ വാലി, എന്നീ സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടതിന് ശേഷം തിരിച്ച് വാഗമൺ എത്തി ക്യാമ്പ് ഫയറും , ഭക്ഷണവും തുടർന്ന് വാഗമണ്ണിൽ സ്റ്റേ.
ജൂലൈ 13 (ബുധനാഴ്ച) രാവിലെ ഭക്ഷണം കഴിച്ച് കുമരമഎത്തിച്ചേർന്ന് രാവിലെ 11.00 മണി മുതൽ 16.00 വരെ ( ഭക്ഷണം ഉൾപ്പെടുന്ന) ഹൗസ് ബോട്ട് യാത്ര . അഞ്ചുമണിയോടു കൂടി തിരിച്ച് മലപ്പുറത്തേയ്ക്ക് യാത്ര തിരിക്കുന്നു.
കെ എസ് ആർ ടി സി കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ പ്രദേശത്തെത്തിപ്പെടാം.
ഒരാളിൽ നിന്നും 3300 രൂപയാണ് ഈടാക്കുന്നത് (ബസ്, ബോട്ട് നിരക്ക്, താമസസൗകര്യം - ഷെയറിംഗ് റൂം / ഡോർമിറ്ററി രീതിയിലാണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത് - പ്രത്യേകമായി റൂം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിക്കുന്ന പക്ഷം അധിക തുക നൽകി ലഭ്യത അനുസരിച്ച് റൂം ക്രമീകരിക്കുന്നതാണ്), ഭക്ഷണം എന്നിവ ഉൾപ്പെടെ)
( വാഗമൺ എത്തിച്ചേരുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും കുമരകത്തു നിന്ന് തിരിച്ചു മലപ്പുറത്തേയ്ക്ക് വരുന്ന സമയത്തുള്ള ഭക്ഷണത്തിനും തുക കരുതേണ്ടതാണ്.)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
മലപ്പുറം ഡിപ്പോ
ഫോൺ:9447203014
9995726885
ഈ മെയിൽ- mlp@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment