*ഗവി -ഒരു കുളിരോർമ്മ * ഒൻപതാം തീയതി രാവിലെ 4മണിക്ക് തന്നെ ഗവിയിലേക്കുള്ള Ksrtc യുടെ വിനോദ യാത്ര ആരംഭിച്ചു. മകരമാസ കുളിരിൽ എല്ലാവരുടെയും മാനസം നിറഞ്ഞൊരു യാത്രയുടെ ആരംഭം. മുൻപേ എത്തിയവർ ശേഷം വന്നവരെ സുപ്രഭാതം ചൊല്ലി സ്വീകരിച്ചു. വെഞ്ഞാറമ്മൂട്ടിൽ എത്തിയതോടെ യാത്രസംഘം പൂർണമായി. അതിനുമുൻപ് കണ്ടിട്ടില്ലെങ്കിലും, പരിചയപ്പെട്ടിട്ടില്ലെങ്കിലും ഓരോരുത്തരുടെയും മുഖത്ത് സൗഹൃദത്തിന്റെ തെളിച്ചം. യാത്രയുടെ കോഡിനേറ്റർ ശ്രീ മനോജ് ഉല്ലാസയാത്ര ഉത്സാഹ ഭരിതമാക്കാനായി കരുതി വച്ചിരുന്ന ലൗഡ് സ്പീക്കറും മൈക്കുമെല്ലാമെടുത്തു നമ്മളിൽ ഒരാളായി, എല്ലാർക്കുമൊപ്പം കൂടി. ഇദ്ദേഹത്തിന്റെ ഊർജസ്വലമായ നിരന്തര ഇടപെടീലാണ് ഞങ്ങളെ ഉണർത്തിയത് ഞങ്ങളെ രസിപ്പിച്ചത്. ടൂറിനെ ടൂറാക്കിയത്. മഞ്ഞണിഞ്ഞോരും മഞ്ഞണിയാത്തോരും ഉന്മേഷഭരതരായി. തന്നന്നം താനന്നം താളത്തിലാടി തോണി മുന്നോട്ട്. ചിലരൊക്കെ ഉറക്കത്തിന്റെ ആലസ്യത്തിലാണെന്ന് തോന്നി. മനോജ് സാറിന്റെ ഉദ്യമം വെറുതെ ആയില്ല. മലയാളത്തിലെ മധുര ഗാനങ്ങൾ പല കണ്ഠങ്ങളിൽ നിന്ന് ഓർമ്മപ്പെടുത്തലുകളായി നിറഞ്ഞാടി. ശ്രീ സുർജിത്തിന്റെ (ഡ്രൈവർ )നിശബ്ദ സേവനം മികവുറ്റതായി. പാട്ടും സ്കിട്ടും അന്താക്ഷരിയും ...
KSRTC News and Updates.