*ഗവി -ഒരു കുളിരോർമ്മ *
ഒൻപതാം തീയതി രാവിലെ 4മണിക്ക് തന്നെ ഗവിയിലേക്കുള്ള Ksrtc യുടെ വിനോദ യാത്ര ആരംഭിച്ചു. മകരമാസ കുളിരിൽ എല്ലാവരുടെയും മാനസം നിറഞ്ഞൊരു യാത്രയുടെ ആരംഭം. മുൻപേ എത്തിയവർ ശേഷം വന്നവരെ സുപ്രഭാതം ചൊല്ലി സ്വീകരിച്ചു. വെഞ്ഞാറമ്മൂട്ടിൽ എത്തിയതോടെ യാത്രസംഘം പൂർണമായി. അതിനുമുൻപ് കണ്ടിട്ടില്ലെങ്കിലും, പരിചയപ്പെട്ടിട്ടില്ലെങ്കിലും ഓരോരുത്തരുടെയും മുഖത്ത് സൗഹൃദത്തിന്റെ തെളിച്ചം. യാത്രയുടെ കോഡിനേറ്റർ ശ്രീ മനോജ് ഉല്ലാസയാത്ര ഉത്സാഹ ഭരിതമാക്കാനായി കരുതി വച്ചിരുന്ന ലൗഡ് സ്പീക്കറും മൈക്കുമെല്ലാമെടുത്തു നമ്മളിൽ ഒരാളായി, എല്ലാർക്കുമൊപ്പം കൂടി. ഇദ്ദേഹത്തിന്റെ ഊർജസ്വലമായ നിരന്തര ഇടപെടീലാണ് ഞങ്ങളെ ഉണർത്തിയത് ഞങ്ങളെ രസിപ്പിച്ചത്. ടൂറിനെ ടൂറാക്കിയത്. മഞ്ഞണിഞ്ഞോരും മഞ്ഞണിയാത്തോരും ഉന്മേഷഭരതരായി. തന്നന്നം താനന്നം താളത്തിലാടി തോണി മുന്നോട്ട്. ചിലരൊക്കെ ഉറക്കത്തിന്റെ ആലസ്യത്തിലാണെന്ന് തോന്നി. മനോജ് സാറിന്റെ ഉദ്യമം വെറുതെ ആയില്ല. മലയാളത്തിലെ മധുര ഗാനങ്ങൾ പല കണ്ഠങ്ങളിൽ നിന്ന് ഓർമ്മപ്പെടുത്തലുകളായി നിറഞ്ഞാടി. ശ്രീ സുർജിത്തിന്റെ (ഡ്രൈവർ )നിശബ്ദ സേവനം മികവുറ്റതായി. പാട്ടും സ്കിട്ടും അന്താക്ഷരിയും കൈത്താളവുമായി, നേരം പോയതറിഞ്ഞില്ല.6.20ന് പത്തനംതിട്ടയിൽ. പ്രഭാത ഭക്ഷണം.......
7.15ഓടെ അനന്തപുരിയുടെ അനാവണ്ടിയെ വിശ്രമത്തിനയച്ച് ഗാവിക്ക് സ്വീകാര്യനായ ചെറുവണ്ടിയിൽ ഓരോരുത്തരും സ്ഥലം കണ്ടെത്തി. ഡ്രൈവറും മാറുകയായി. ഗവിയിലേക്കുള്ള നേർത്തതും വളഞ്ഞു പുളഞ്ഞതുമായ വഴിയിലൂടെ വളയം പിടിച്ച് സമ്പന്നനായ ശ്രീ മഹേഷ് പുതിയ സാരഥി യായി. ഓരോ പോയിന്റിലും മൃഗങ്ങളുടെ, പക്ഷികളുടെ മറ്റു ജീവികളുടെ സാന്നിധ്യം സൂക്ഷ്മം നിരീക്ഷിച്ച് തഞ്ചത്തിൽ ഞങ്ങളെ നയിച്ച മഹേഷ് കാട്ടിലെ സംഭവങ്ങളും സന്ദര്ഭങ്ങളും വിവരിച്ചുതന്നു. പലയിടങ്ങൾ, പലവഴികൾ, ചെറു കാഴ്ചകൾ,,...
ളാഹ, ആങ്ങാമൂഴി, മൂഴിയാർ, കാക്കി ഡാം, പമ്പ ഡാം, ആന ത്തോട് ഡാം,... ഓരോന്നായി പിന്നിട്ട് ഉച്ചയോടെ ഗവിക്കു സമീപം ബോട്ടിങ്, ഭക്ഷണം, വിശ്രമം.
ഗവിയുടെ കാന ന ഛായ യിലലിഞ്ഞ യാത്ര!!!
കുളിരേകുന്ന, കുളിരുറയുന്ന കാറ്റും നാനാ വർണ്ണ മനോഹരിയായ കാന ന ചോലയും യാത്രികന്റെ യാത്രനു ഭവത്തെ തരാളിതമാക്കുന്നതാണ്. വലിയവർ പോലും ചെറുപ്രായക്കാരായി മാറിയ അവിസ്മരണീയ മുഹൂർത്തം.
ഗവി ആർച് ഡാം കടന്നതോടെ മടക്ക യാത്രയായി.
ഇതൊരു ആദ്യാനുഭവം.90km വന യാത്ര!!ആനയെയും പുലിയെയും മയിലിനെയും കണ്ടില്ലേലും അവയുടെ സാന്നിധ്യം അറിഞ്ഞു.
കേരളത്തിന്റെ വശ്യത, ചാരുത വന നീലിമ... പറഞ്ഞറിയിക്കാൻ വയ്യ....
......................
ഒറ്റയ്ക്ക് വന്നവരും കൂട്ടായി വന്നവരുമെല്ലാം ഒറ്റ കുടുംബമായി മാറിയ ഹൃദ്യത. ചെറിയ കുട്ടികളുടെ കുറവ് മുതിർന്നവർ തന്നെ കയ്യേൽക്കുന്ന കാഴ്ച ഓരോരുത്തരെയും ഗൃഹതുരത്വത്തിലേക്കു നയിച്ചിരിക്കാം.
വള്ളക്കടവ്, വണ്ടിപ്പെരിയാർ, പീരുമേഡ്, പരുന്തും പാറ, കുട്ടിക്കാനം, വളഞ്ഞങ്ങാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി പത്തനംതിട്ട യിൽ. സമയം 7.30.
വെഞ്ഞാറമൂട്, വേറ്റിനാട്, മണ്ണന്തല, കേശവദാസപുരം, പട്ടം ഇറക്കമായി.
ഇറങ്ങിയവർക്കെല്ലാം ശുഭരാത്രി നേർന്നു രാത്രി 11മണിയോടെ കിഴക്കേക്കോട്ടയിൽ.
ഇച്ചിരി നേരത്തിനുള്ളിൽ ഒത്തിരി സൗഹൃദം വിളമ്പിയാവരോടെല്ലാം നന്ദി... നന്ദി
Comments
Post a Comment