അറിവും അനുഭൂതിയും ഊഷ്മള ബന്ധങ്ങളും നിറഞ്ഞൊരു വയനാടൻ യാത്രയ്ക്കായി കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുങ്ങുന്നു
അറിവും അനുഭൂതിയും ഊഷ്മള ബന്ധങ്ങളും നിറഞ്ഞൊരു വയനാടൻ യാത്രയ്ക്കായി കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുങ്ങുന്നു*
മലബാർ യാത്ര കൊതിച്ചിരുന്നവർക്കായി നവംബർ മൂന്നാം തീയതി വൈകുന്നേരം ഏഴുമണിക്ക് പുറപ്പെട്ട മൂന്നു പകലും രണ്ടു രാത്രിയും വയനാടിനെ അടുത്തറിയാൻ അവസരം ഒരുക്കുന്നു കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം. ജംഗിൾ സഫാരി സ്റ്റേ എൻട്രി ഫീസ് ഉൾപ്പെടെ 4100 രൂപയാണ് ഒരാൾക്ക്.
മഞ്ഞിൽ കുളിച്ച് കിടക്കുന്ന താമരശ്ശരിചുരത്തിന്റെവശ്യസൗന്ദര്യംആസ്വദിച്ച് മനസ്സുംശരീരവുംകുളിരണിഞ്ഞ്കൊണ്ടാണ യാത്ര നാലാം തീയതി ആരംഭിക്കുന്നത്.എന്നൂര്പൈതൃകഗ്രാമഭംഗിയും അതിന്റെ മുകളിൽനിന്നുള്ള വിദൂരകാഴ്ചളും നുകർന്ന് പഴശ്ശിസ്മാരകത്തിലൂടെഅഭിമാനപുളകിതരായി കാരാപ്പുഴ ഡാമിന്റെ ടവറിൽ നിന്നുള്ളനയനമനോഹരകാഴചകളുംനുകർന്ന് ഇടയ്ക്കൽകേവിലെ സാഹസികതയും ആസ്വദിച്ച് , ബാണാസുര സാഗർ ഡാമിന് മുകളിലൂടെ സായാഹ്നകാറ്റേറ്റ് കുറുവാദ്വീപിൽഒരുപാട്നാട്ചുറ്റിവരുന്നപുഴകളോട്പറയുന്നകഥകൾകേട്ട് വെള്ളത്തിൽ ആർത്തുല്ലസിച്ച് ചങ്ങാടത്തിലൊരു മടക്കയാത്ര. അവസാനം സൂചിപ്പാറവെള്ളച്ചാട്ടത്തിൽഎല്ലാം മറന്ന് മുങ്ങികുളിച്ച ,
രാത്രി ജംഗിൾ സഫാരിയുംകഴിഞ്ഞ് മഞ്ഞുമുടികിടന്ന സുൽത്താൻബത്തേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഏ സി ബർത്തിലെ ഉറക്കവും ഒക്കെ ഒരു വേറിട്ട അനുഭവമായിരിക്കും.
എല്ലാദിവസവുനാടൻ ഭക്ഷണത്തിലൂടെ വയനാടൻ രുചിവൈഭവുംആസ്വദിക്കാൻ കഴിയും.
ആദിവാമസിമൂപ്പനായ കരിന്തണ്ടനേയുംവണങ്ങി താമരശ്ശേരിയുടെ രാത്രി സൗന്ദര്യo ആസ്വദിച്ച് ആറാം തീയതി ചുരമിറങ്ങുന്നു.
അന്വേഷണങ്ങൾക്ക് കെഎസ്ആർടിസി,
ബഡ്ജറ്റ് ടൂറിസം, കൊല്ലം.
*+91 94477 21659*
*+91 9496675635*
Comments
Post a Comment