ചോറ്റാനിക്കര ക്ഷേത്രത്തിൽനിന്നും മൂകാംബിക തീർത്ഥാടന യാത്ര .....
കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്നസ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം
ശക്തി ആരാധനയുടെ ഒരു പ്രധാന കേന്ദ്രമാണ് ഈ ക്ഷേത്രം.
പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്. അതിനാൽ മലയാളികൾ ധാരാളമായി ദർശനം നടത്തുന്ന ക്ഷേത്രമാണിത്. ഭഗവതി ആദിപരാശക്തിയുടെ അടയാളം എന്ന് കരുതപ്പെടുന്ന ശ്രീചക്ര പ്രതിഷ്ഠയ്ക്ക് ഇവിടെ അതീവ പ്രാധാന്യമുണ്ട്. ശ്രീചക്രത്തിൽ ആദിപരാശക്തിയും ത്രിമൂർത്തികളും ഒറ്റ ചൈതന്യമായി ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
മാവേലിക്കര നിന്നും 2022 നവംബർ 18 ന് ഉച്ചക്ക് 3 മണിക്ക് യാത്രതിരിച്ച് വൈകുന്നേരം ചോറ്റാനിക്കര ദർശനം നടത്തി നേരെ മൂകാംബികയിലേയ്ക്ക്
19/11/22 രാവിലെ ഫ്രഷ് ആയി മൂകാംബികയിൽ ദർശനം നടത്തിയതിന് ശേഷം കുടജാദ്രിയും(സ്വന്തം ചിലവിൽ) സന്ദർശനം നടത്തി അന്നേ ദിവസം മൂകാംബികയിൽ താമസം( സ്വന്തം ചിലവിൽ).തുടർന്ന് 20/11/22
രാവിലെ 5 ന് പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ മാവേലിക്കരയിലേക്ക് :
കാസർകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്ന് 105 കിലോമീറ്റർ ആണ് മൂകാംബിക ക്ഷേത്രം.
ഒരാൾക്ക് ടിക്കറ്റ് നിരക്ക് 2990 രൂപ മാത്രം
(ഭക്ഷണവും, താമസവും ഉൾപ്പെടില്ല)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
Comments
Post a Comment