തിരുവല്ല യൂണിറ്റിൽ നിന്നും കുമരകം കായലിലൂടെ "ഉല്ലാസയാത്ര". ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ആഗസ്റ്റ് 14 ന് നടത്തുന്ന ഉല്ലാസയാത്ര ..... പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദരഭൂമി കാണാൻ ആരും കൊതിക്കും. കേരവൃക്ഷങ്ങളുടെ തലയെടുപ്പും നെല് വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിൻ്റെ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോൾ സംഗതി ജോറായി. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിൻ്റെ സൗന്ദര്യം അതിൻ്റെ പൂര് ണതയില് എത്തുന്നു. വേമ്പനാട്ടുകായലിൽ കൂടി ഹൗസ് ബോട്ടിൽ കുട്ടനാട്ടുവരെയുള്ള യാത്ര എല്ലാവർക്കും ഒരു മറക്കാനാകാത്ത അനുഭവം സമ്മാനിക്കും. രണ്ടു വശത്തും പച്ചപ്പു നിറഞ്ഞ കൃഷിപ്പാടത്തു കുടിയുള്ള യാത്ര കണ്ണുകൾക്ക് ഒരു നവ്യാനുഭുതി നൽകുന്നതായിരിക്കും വേമ്പനാട് കായല് തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് കുമരകം കേരളത്തിന്റെ നെതര് ലാന് റ്സ് എന്നും അറിയപ്പെടു...
KSRTC News and Updates.