കണ്ണൂർ നിന്നും വയനാട്ടിലേയ്ക്ക് ഏകദിന "ഉല്ലാസയാത്ര". ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ജൂലായ് 24 ന് നടത്തുന്ന ഉല്ലാസയാത്ര ..... 2022 ജൂലൈ 24 ന് കണ്ണൂർ യൂണിറ്റിൽ നിന്ന് വയനാട്ടിന്റെ സുന്ദര കാഴ്ചകളിലേയ്ക്കുള്ള ഉല്ലാസ യാത്ര രാവിലെ 6:00 ന് ആരംഭിച്ച് രാത്രി 10:30 മണിയോടു കൂടി തിരിച്ചെത്തുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. സുൽത്താൻ ബത്തേരിയിൽ നിന്നും 20 കിലോമീറ്റർ മാറിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്. "ഉല്ലാസയാത്ര" സന്ദർശിക്കുന്ന സ്ഥലങ്ങൾ: എടക്കൽ ഗുഹ അമ്പലവയൽ കാർഷിക സർവ്വകലാശാല എൻ ഊര് പൈതൃക ഗ്രാമം ഒരാൾക്ക് 1180രൂപയാണ് ഈടാക്കുന്നത് (ഭക്ഷണവും, എൻട്രി ഫീസ് ഉൾപ്പെടെ) ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. https://my.artibot.ai/budget-tour കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്...
KSRTC News and Updates.