*മാവേലിക്കര -വിസ്മയാപാർക്ക് ദ്വിദിന"ഉല്ലാസയാത്ര".* ഉല്ലാസയാത്രകൾക്ക് പുതിയ മുഖം നൽകികൊണ്ട് കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ദ്വിദിന വിസ്മയാ പാർക്ക് ഉല്ലാസയാത്ര. അതും! കുറഞ്ഞ ചിലവിൽ ഉടൻആരംഭിക്കുന്നു. ഒക്ടോബർ 15,16 തീയതികളിൽ മാവേലിക്കര യൂണിറ്റിൽ നിന്നും പറശ്ശിനിക്കടവ് വിസ്മയ പാർക്ക്,പൈതൽ മല, ഏഴരക്കുണ്ട്,പാലക്കയം തട്ട് ദ്വിദിന "ഉല്ലാസയാത്ര"...... കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിനോദകേന്ദ്രമാണ് പറശ്ശിനിക്കടവിലെ വിസ്മയ പാർക്ക്. 2000 ത്തിൽ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ. കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിൽ പറശ്ശിനിക്കടവിലാണ് പാർക്ക്. പൈതൽ മല: കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല]അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്...
KSRTC News and Updates.