തിരുവനന്തപുരം സിറ്റിയിൽ നിന്നും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയുമുണ്ട് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര
തിരുവനന്തപുരം സിറ്റിയിൽ നിന്നും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയുമുണ്ട് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര 2022 ഒക്ടോബർ 8 ന്
ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതിയുമായും സഹകരിച്ചാണ് ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇന്ത്യയിലെ 108 വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തകവികളുടെ ഗുരുവായിത്തന്നെ കരുതിവരുന്ന നമ്മാഴ്വാർ തന്നെ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ പതിനൊന്ന് തിരുപ്പതികളിൽ ഉൾപ്പെട്ടതുമാണ് ഈ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു.
ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2022 ആഗസ്ത് 4 മുതൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർഥാടകർക്ക് പങ്കെടുക്കാവുന്നതാണ്. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതാണ്. കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്ര സന്ദർശനവും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയൂണിറ്റിൽ നിന്നും ഒക്ടോബർ 8 ശനിയാഴ്ച്ചയാണ് തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്....
ഒരാൾക്ക് യാത്രാ നിരക്ക് 1280 രൂപയാണ് (വള്ള സദ്യ നിരക്ക് ഉൾപ്പെടെ) ഈടാക്കുന്നത്.
ഉടൻ ആരംഭിക്കുന്ന തീർഥാടനയാത്ര വിവരങ്ങളെ കുറിച്ചറിയുന്നതിനും ബുക്ക്
ചെയ്യുന്നതിനും ബന്ധപ്പെടുക
Comments
Post a Comment