കണ്ണൂർ നിന്നും ആഡംബര ക്രൂയിസ്
നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര".
കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര്റ്റിറ്റി' .
ഓഡിറ്റോറിയം, സ്വീകരണഹാള്, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള്ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര്, എന്നിവ 'നെഫര്റ്റിറ്റി'യിലുണ്ട്.
കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും.
കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഒക്ടോബർ 19 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക.
ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേരാവുന്നതാണ്.
മുതിർന്നവർക്ക് (10 വയസിന്) മുകളിൽ പ്രായമുള്ളവർക്ക് 3850 രൂപയും , കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 2150 രൂപയും ആണ് ഈടാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിനും:
Comments
Post a Comment