തിരുവനന്തപുരം സിറ്റി- മൂന്നാർ
"ഉല്ലാസയാത്ര".
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര 29/10/22 രാത്രി 08:00 മണിക്ക് പുറപ്പെടുന്നു
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ മുൻ ബ്രിട്ടീഷ് സർക്കാരിന്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. തേയിലത്തോട്ടങ്ങൾ, മനോഹരമായ നഗരങ്ങൾ, വളഞ്ഞ വഴികൾ, അവധിക്കാല സൗകര്യങ്ങൾ തുടങ്ങിയവ മൂന്നാറിനെ ഒരു ജനകീയ റിസോർട്ട് പട്ടണമാക്കി മാറ്റി. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെയുള്ള വിചിത്രമായ സസ്യജാലങ്ങളിൽ ഒന്നാണ് നീലക്കുറിഞ്ഞി . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടി മൂന്നാറിൽ സ്ഥിതിചെയ്യുന്നു.
പശ്ചിമഘട്ടമലനിരകളെ നീലപ്പട്ടണിയിച്ച് ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കള്ളിപ്പാറ മലനിരകളിൽ ഒരുവ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞി വസന്തം ഒരുങ്ങിക്കഴിഞ്ഞു. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. ഈ മനോഹര കാഴ്ചകാണുവാനുള്ള അവസരവും കെ എസ് .ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. (അനുകുല സാഹചാര്യമാണെങ്കിൽ)
മൂന്നാർ ടൗണിൽ നിന്നും 600 മീറ്റർ മാറിയാണ് കെ എസ് ആർ ടി സി മൂന്നാർ പ്രവർത്തിക്കുന്നത്.
ഈ മനോഹര പ്രദേശങ്ങൾ നിങ്ങൾക്ക്
കാണുവാനും, ആസ്വദിക്കുവാനും ഞങ്ങൾ നിങ്ങൾക്കായ് ഉല്ലാസയാത്ര
സംഘടിപ്പിക്കുന്നു. അതും! കുറഞ്ഞ ചെലവിലിയാലോ?
ഒരാൾക്ക് *യാത്രാ നിരക്ക് 1700 രൂപ* '
(ഭക്ഷണം ഉൾപ്പെടില്ല)
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക :-
Comments
Post a Comment