തിരുവനതപുരം സിറ്റി യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 6 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..
തിരുവനതപുരം സിറ്റി യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 6 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..
അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ഒരു ദിവസം അടിച്ച് പൊളിക്കാം .......
കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായിക സാമ്പത്തിക - തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. ധാരാളം വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഒരു നഗരം കൂടിയാണ് കൊച്ചി. കടൽ, കായൽ, കനാൽ, നഗര, പൗരാണിക കാഴ്ച്ചകൾ ഒരുപോലെ കാണാൻ സാധിക്കുന്ന ഒരപൂർവ്വ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊച്ചി. കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യങ്ങളായ കടൽ, കായൽ വിഭവങ്ങളുടെയും വിവിധ തരം ഭക്ഷ വിഭവങ്ങളുടെ വൈവിധ്യവുമാണ്. ഷാപ്പ് വിഭവങ്ങൾ ലഭിക്കുന്ന ധാരാളം ഹോട്ടലുകളും കൊച്ചിയെ ഭക്ഷ്യവിഭവങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നു. കൊച്ചിയുടെ ഈ വൈവിധ്യങ്ങളെയെല്ലാം കാണാനും രുചിക്കാനും ആർത്തുല്ലസിച്ച് ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് അവസരമൊരുക്കുന്നു. ജലയാത്രയും വിവിധ കേന്ദ്രങ്ങളുടെ സന്ദർശനവുമടക്കം വൈവിധ്യമാർന്ന ഒരു ടൂർ പാക്കേജ് ആണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
കണ്ടെയ്നർ റോഡിലുള്ള മൂലമ്പള്ളി ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്. തുടർന്ന് മൂലമ്പള്ളി, പേഴല, കോതാട്, ചെറിയൻ തുരുത്ത്, വലിയ കടമക്കുടി, ചെറിയ കടമക്കുടി, ചെന്നൂർ, കോടംതുരുത്ത് എന്നീ ദ്വീപുകൾ സന്ദർശിക്കുന്ന ബോട്ട് യാത്ര. തുടർന്ന് വിനോദത്തിനും ഭക്ഷണത്തിനായി നിശ്ചയിച്ചിരിക്കുന്ന ദ്വീപിൽ ഇറങ്ങുന്നു. ദ്വീപിലെ മത്സ്യഫാമുകൾ, ചൈനീസ് വലകൾ, കനാൽ യാത്ര, നെൽപ്പാടങ്ങൾ എന്നിവ സന്ദർശിക്കുന്നു. കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ ഉച്ചഭക്ഷണം.
ഉച്ച ഭക്ഷണത്തിനു ശേഷം ഫോർട്ട് കൊച്ചിയിലേക്ക് (ഏകദേശം 1 മണിക്കൂർ യാത്ര) ബോട്ടിൽ യാത്രയാകുന്നു. ഫോർട്ട് കൊച്ചിയിൽ കഥക്ക് കൾച്ചറൽ സെന്റെർ, വാസ്കോഡ ഗാമ ചർച്ച്, ജൂതത്തെരുവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നു. വൈകുന്നേരത്തോടെ ബോട്ടിൽ ഡിന്നറും ഡി.ജെ പാർട്ടിയുമായി മറൈൻ ഡ്രൈവിൽ തിരിച്ചെത്തുന്നു. തുടർന്ന് മറൈൻ ഡ്രൈവ് പാർക്കിൽ സമയം ചിലവഴിച്ച് രാത്രി എട്ടു മണിയോടെ സുന്ദരമായ ഒരു ദിവസത്തിന്റെ ഓർമ്മകളുമായി മടക്കയാത്ര.
ഒരാൾക്ക് *യാത്രാ നിരക്ക് 1950 രൂപ* '
യാത്രയിൽ ഉൾപ്പെടുന്നത്
ബസ് യാത്രാക്കൂലി
വെൽക്കം ഡ്രിങ്ക്സ്
ഉച്ചഭക്ഷണം (കേരള മീൽസ്, ഫിഷ് കറി) - (പ്രത്യേക കായൽവിഭവങ്ങൾ വേണ്ടവർക്ക് അധിക തുക നൽകി അവ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആയത് പാക്കേജിൽ ഉൾപ്പെടുന്നില്ല)
വൈകുന്നേരത്തെ ചായയും സ്നാക്സും
ഡിന്നർ - ചിക്കൻ ബിരിയാണി / വെജ് ബിരിയാണി
ഉൾപ്പെടാത്തത് ...
ഷോപ്പിംഗ്
പാക്കേജിൽ ഉൾപ്പെടാത്ത ബോട്ട് / മറ്റ് യാത്രകൾ
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക :-
Comments
Post a Comment