നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര..
നീലക്കുറിഞ്ഞി കാണണോ? അതും
ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ!
പോയാലോ!
മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര..
സെല്ലിൻ്റ ഒന്നാം
വാർഷികാത്തൊടാനുബന്ധിച്ച്
മലപ്പുറം യൂണിറ്റിൽ നിന്നും ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര".......
*നവംബർ ആറിന് രാവിലെ 4 മണിക്ക് മലപ്പുറത്തുനിന്ന്* ആരംഭിച്ച് തിരൂർ വഴി കോതമംഗലത്തു നിന്നും
ഒൻപത് മണിക്ക് ജംഗിൾ സഫാരി ...... ചതുരംഗപ്പാറയിലേക്ക് .... നേര്യമംഗലം, അടിമാലി, പനംകുറ്റി, പൊൻമുടി, ലോവർപെരിയാർ , കല്ലാർകുട്ടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി ,ശാന്തൻപാറ, പൂപ്പാറ വഴി ചതുരംഗപ്പാറ ......
കൺ നിറയെ, മനം നിറയെ പ്രകൃതിയൊരുക്കിയ ദൃശ്യ വിരുന്ന് ആവോളമാസ്വദിച്ച് ...... കാറ്റാടിപ്പാടങ്ങൾ കണ്ട്, ദൂരങ്ങളിൽ തമിഴ് നാടിന്റെ വന്യ, വശ്യ ദൃശ്യങ്ങളാവാഹിച്ച് നാഴികമണി വട്ടം വീശിയടിക്കുന്ന കാറ്റിനെ പുണർന്ന് , ആനയിറങ്കൽ , ഗ്യാപ്പ് റോഡ്, മൂന്നാർ വഴി തിരിച്ച് മലപ്പുറത്തേക്ക് ഏകദിന ഉല്ലാസ യാത്ര.
ചതുരംഗപ്പാറ
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന ഒരു വില്ലേജാണ് ചതുരംഗപ്പാറ.
കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ടൂറിസം കേന്ദ്രമാണ് ചതുരംഗപ്പാറ. പച്ചപുതച്ച പുൽമേടുകളും കാറ്റാടിപ്പാടവും ചെങ്കുത്തായ കൊക്കയും കാറ്റും മഞ്ഞുമൊക്കെയുള്ള ചതുരംഗപ്പാറ വ്യൂ പോയിന്റ് തമിഴ്‌നാടിന്റെ ഭാഗമാണ്. ഇവിടുത്തെ കാറ്റാടിപ്പാടത്തുനിന്നും ലഭിക്കുന്ന വൈദ്യുതി കേരള വൈദ്യുതിവകുപ്പിനാണ് വിൽക്കുന്നത്. ചതുരംഗപ്പാറ വ്യൂ പോയിന്റ് തമിഴ്‌നാടിന്റെ കൃഷിയിടങ്ങളുടെ മനോഹാരിതയും തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ, കമ്പം, തേവാരം, ഉത്തമപാളയം, ചിന്നമന്നൂർ, വൈഗ എന്നീ സ്ഥലങ്ങളുടെ നേർക്കാഴ്ചയും പശ്ചിമഘട്ട മലനിരകളുടെയും പുൽമേടുകളുടെയും ഭംഗിയും സഞ്ചാരികൾക്ക് ലഭ്യമാക്കുന്നു.
നിലവിൽ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി ഒരു ജന്മത്തിൽ നാം
ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.
കെ എസ് ആർ ടി സി മൂന്നാർ നിന്ന്
22 കിലോമീറ്റർ മാറിയാണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.
1090 രൂപയാണ് , യാത്രാ നിരക്ക് ഈടാക്കുന്നത്.( ബസ് നിരക്ക് മാത്രം) എൻട്രിഫീസും,ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടില്ല)
ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിനും:
Comments
Post a Comment