മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ".
തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും-2022 ഒക്ടോബർ 16 ന്
"വാഗമൺ - പരുന്തുംപാറ ഉല്ലാസയാത്ര"
മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ".
കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ധാരാളം ആഭ്യന്തരസഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.
കെ എസ് ആർ ടി സി കുമളി ഡിപ്പോയിൽ നിന്നും ഏകദേശം 25 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ മനോരാജ്യത്തിലേക്കു കൂടുകൂടാം .
ഉല്ലാസയാത്ര സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ:
• വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
• പൈൻ ഫോറസ്റ്റ്
• തങ്ങൾ പാറ
• സൂയിസൈഡ് പോയിന്റ്
• മൊട്ടക്കുന്ന്
• പരുന്തുംപാറ
ഈ മനോഹര പ്രദേശങ്ങൾ നിങ്ങൾക്ക്
കാണുവാനും, ആസ്വദിക്കുവാനും ഞങ്ങൾ നിങ്ങൾക്കായ് ഉല്ലാസയാത്ര
സംഘടിപ്പിക്കുന്നു. അതും! കുറഞ്ഞ ചിലവിലായാലോ?
ഒരാൾക്ക് *യാത്രാ നിരക്ക് 1250 രൂപ* '
( യാത്രാക്കൂലിയും ഉച്ച ഭക്ഷണവും ഉൾപ്പെടുന്നു)
ടി നിരക്കിൽ പ്രവേശന ഫീസുകളും പ്രഭാത ഭക്ഷണവും അത്താഴവും ഉൾപ്പെടുന്നില്ല.
ഉടൻ ആരംഭിക്കുന്ന ഉല്ലാസയാത്ര വിവരങ്ങളെ കുറിച്ചറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക
കെ എസ് ആർ ടി സി തിരുവനന്തപുരം സിറ്റി
Comments
Post a Comment