കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര
കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര" 2022 നവംബർ 15 ന് .
കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര്റ്റിറ്റി' .
കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്ത് പോയാൽ! ഞങ്ങൾക്ക് എന്താ കൂടുതലായി ലഭിക്കുന്നത് ?
എന്ന് ചിലർക്കെങ്കിലും തോന്നിയിരിക്കാം...
എങ്കിൽ നേട്ടം ഉണ്ട് ..... എന്താണെന്നല്ലേ ......
കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും.
കൂടാതെ :-
1രസകരമായ ഗെയിമുകൾ
2 തത്സമയ സംഗീതം
3 തൃത്തം
4 സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ
(2 നോൺവെജ് & 2 വെജ് )
5 മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ
6 വിഷ്വലൈസിങ് എഫക്റ്റ്
7 കുട്ടികളുടെ കളിസ്ഥലം
8 തീയറ്റർ
എന്നിവ ഈ പാക്കേജിൽ ലഭ്യമാകും.
കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര 2022 നവംബർ 15 ന് തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും നടത്തുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം ലഭിക്കുക.
ബോൾഗാട്ടിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസി യൂണിറ്റിൽ എത്തിച്ചേരാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക :-
Comments
Post a Comment