കണ്ണൂർ ആതിരപ്പള്ളി വഴി മൂന്നാറിലേയ്ക്ക് ത്രിദിന ഉല്ലാസയാത്ര
അതും കുറഞ്ഞ ചിലവിൽ .....
ആതിരപ്പള്ളിയോടൊപ്പം എന്നും ചേർത്തു പറയുന്നതാണ് വെളളച്ചാട്ടം.
അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നിഗൂഢമായൊരു ശാന്തി നിങ്ങളെ വന്നുപൊതിയും. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിമിഷാർദ്ധം കൊണ്ടാകെ നനയ്ക്കുന്ന തൂവാനത്തിൽ അത്രതന്നെ ആർദ്രതയും.
മൂന്നാറുകളുടെ സങ്കമ സ്ഥലമായ നമ്മുടെ സ്വന്തം മൂന്നാർ....
ഞങ്ങൾ ഒരു പാട് വിശേഷണവും
വിവരണവും നിങ്ങളുടെ മുന്നിൽ മൂന്നാറിനെ കുറിച്ച് നൽകിയിട്ടുണ്ട്. എങ്കിലും വീണ്ടും
വിശാലമായ തേയിലത്തോട്ടങ്ങള്, മനോഹരമായ ചെറു പട്ടണങ്ങള്, വളഞ്ഞുയര്ന്നും താഴ്ന്നും പോവുന്ന പാതകള്, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള് എന്നിങ്ങനെ മൂന്നാര് ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്ഷത്തിലൊരിക്കല് പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല് ഈ കുറിഞ്ഞി പുഷ്പിക്കല് കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്ന്ന കൊടുമുടിയായ ആനമുടി, 2695 മീറ്റര്, മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന് യോജിച്ചതാണ്.
കെ എസ് ആർ ടി സി ബഡ്ജ്റ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിറ്റിൽ നിന്നും 2022 ഒക്ടോബർ 23,24,25 തീയതികളിൽ കണ്ണിനും, മനസ്സിനും കുളിർമയേകി ഉല്ലാസയാത്ര
സംഘടിപ്പിച്ചിട്ടുണ്ട്.
നിങ്ങളറിയാൻ
ഉല്ലാസയാത്ര സഞ്ചരിക്കുന്ന സ്ഥലങ്ങൾ
"ഉല്ലാസയാത്ര" ആദ്യ ദിനം സഞ്ചരിക്കുന്നസ്ഥലങ്ങൾ :-
രാവിലെ 6.00 മണിയ്ക്ക് കണ്ണൂർ യൂണിറ്റിൽ നിന്നും പുറപ്പെട്ട് അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിത കണ്ട് മൂന്നാറിൽ എത്തി അവിടെ കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസിൽ മനോഹരമായ താമസ്സം ഒരുക്കിയിട്ടുണ്ട്.
"ഉല്ലാസയാത്ര" രണ്ടാം ദിനം സഞ്ചരിക്കുന്നസ്ഥലങ്ങൾ :-
ടോപ്പ് സ്റ്റേഷൻ
ഷൂട്ടിങ്ങ് പോയിന്റ്
കുണ്ടള ഡാം
മാട്ടുപ്പെട്ടി
ബൊട്ടാണിക്കൽ ഗാർഡൻ
ഫ്ലവർ ഗാർഡൻ
എക്കോ പോയിന്റ് എന്നിവ ആസ്വദിക്കാവുന്നതാണ്.
"ഉല്ലാസയാത്ര" മൂന്നാം ദിനം സഞ്ചരിക്കുന്നസ്ഥലങ്ങൾ :-
ഇരവികുളം നാഷണൽ പാർക്ക്
മറയൂർ ശർക്കര ഫാക്ടറി
മറയൂർ ചന്ദന ഫാക്ടറി
മുനിയറ
എന്നിവ കണ്ടശേഷം രാത്രി തിരിച്ച് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിരിട്ടുള്ളത്.
സ്ലീപ്പർ ബസിലെ താമസവും സൈറ്റ് സീയിംഗും ഉൾപ്പെടെ മൂന്നു ദിവസം
ഒരാളിൽ നിന്നും 2700 രൂപയാണ് (ഭക്ഷണവും,എൻട്രിഫീസുംഒഴികെ) ഈടാക്കുന്നത്
ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു!
അപ്പോ! നിങ്ങളോ?
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും ബന്ധപ്പെടുക.
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂർസ്,കണ്ണൂർ
Comments
Post a Comment