*മാവേലിക്കര -വിസ്മയാപാർക്ക് ദ്വിദിന"ഉല്ലാസയാത്ര".*
ഉല്ലാസയാത്രകൾക്ക് പുതിയ മുഖം
നൽകികൊണ്ട് കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ദ്വിദിന വിസ്മയാ പാർക്ക് ഉല്ലാസയാത്ര. അതും! കുറഞ്ഞ ചിലവിൽ ഉടൻആരംഭിക്കുന്നു.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിനോദകേന്ദ്രമാണ് പറശ്ശിനിക്കടവിലെ വിസ്മയ പാർക്ക്. 2000 ത്തിൽ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ. കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിൽ പറശ്ശിനിക്കടവിലാണ് പാർക്ക്.
പൈതൽ മല:
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല]അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്.
ഏഴരക്കുണ്ട്:
ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ ഉച്ചിയിൽ എത്താൻ രണ്ടുമാർഗ്ഗമാണുള്ളത്. വെള്ളച്ചാട്ടത്തിന്റെ ബേസിൽ നിന്ന് മുകളിലേക്ക് ട്രെക്ക് ചെയ്യാനും സാധിക്കും അല്ലെങ്കിൽ വാഹനത്തിൽ മുകളിലേക്ക് എത്തിച്ചേരാനും സാധിക്കും. ടൂ വീലറും ഫോർ വീലർ വാഹനങ്ങളും അധികം സാഹസികം ഇല്ലാതെ തന്നെ മുകളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളച്ചാട്ടത്തിന്റെ ഒഴുക്കും അത്പോലെ ആഴവും കൂടുതൽ ആയതിനാൽ ഏഴരകുണ്ട് വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കുളിക്കാൻ ഇറങ്ങാൻ കഴിയില്ല.
പാലക്കയം തട്ട്:
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട് . പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു. നടുവിൽ ടൗണിൽ നിന്ന് മണ്ടളം ജംഗ്ഷൻ വഴി പാലക്കയംതട്ടിലെത്തിച്ചേരാം.
തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്ന ദ്വിദിന
ഉല്ലാസയാത്രയിൽ നിങ്ങൾക്കും പങ്കെടുക്കാം. എങ്കിൽ തയ്യാറല്ലെ? ഞങ്ങളോടൊപ്പം "ഉല്ലാസയാത്ര പോരാൻ"
കെ എസ് ആർ ടി സി കണ്ണൂരിൽ നിന്ന്
18 കിലോമീറ്റർ മാറിയാണ് വിസ്മയാ
പാർക്ക് സ്ഥിതി ചെയ്യുന്നത്.
3390 രൂപയാണ് , യാത്രാ നിരക്ക് ഈടാക്കുന്നത്.( ബസ് നിരക്കും, എൻട്രി
ഫീസും ഉൾപ്പെടെ, ഭക്ഷണം ഉൾപ്പെടില്ല)
ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിനും:
കെ എസ് ആർ ടി സി
District Co - Ordinator -
9846475874
Kayamkulam
9605440234
9400441002
Haripad
9947812214
9447975789
Alappuzha
9400203766
9895505815
Comments
Post a Comment