Skip to main content

Posts

മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ".

  തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും-2022 ഒക്ടോബർ 16 ന് "വാഗമൺ - പരുന്തുംപാറ ഉല്ലാസയാത്ര" മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ". കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്. പരുന്തുംപാറ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ധാരാളം ആഭ്യന്തരസഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്

നദീ ദിനത്തിൽ പുഴയൊഴുകും പാതയിലൂടെ ആനവണ്ടിയാത്ര

  നദീ ദിനത്തിൽ പുഴയൊഴുകും പാതയിലൂടെ ആനവണ്ടിയാത്ര അന്താരാഷ്ട്ര നദീ ദിനത്തിൽ "പുഴയൊഴുകും പാതയിലൂടെ" എന്ന ശീർഷകത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച യാത്ര ശ്രദ്ധേയമായി. നദീസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നെയ്യാറ്റിൻകര ഡിപ്പോയിൽ നെയ്യാറിനു മുന്നിൽ നിന്ന് യാത്ര ആരംഭിച്ചത്. ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീർ നദീസംരക്ഷണയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കരമനയാറിന് മുന്നിൽ നദീവന്ദനം നടത്തിയ യാത്രികർ കല്ലടയാറിൻ തീരത്ത് നദീസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. യാത്രക്കാർ ചേർന്ന് മൺചെരാതുകളിൽ കൊളുത്തിയ ദീപങ്ങൾ കയ്യിലേന്തി നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലി. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ക്ലസ്റ്റർ കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കുറ്റ്യാണി സുധീർ , സുമ മാത്യു, പ്രകാശ്, സ്മിത, വി. മഞ്ജു, സിന്ധു മണിലാൽ, സുനിൽകുമാർ , എസ്.എൽ. പ്രശാന്ത് എന്നിവർ സംസാരിച്ചു. കല്ലടയാറിൽ നിന്ന് പാലരുവിയിൽ എത്തിയ കെ.എസ്.ആർ.ടി.സി.യാത്രക്കാർ വിനോദ സഞ്ചാരികൾക്ക് ജല സംരക്ഷണ ബോധവൽക്കരണ ലഘുലേഖകൾ കൈമാറി. ക്യാംപയിന് സോമൻ, വനജ, കെ.പി. ദീപ, സി. പ്രിയ, ശ്യാമള, വൈ. യേശുദാസ്, വസന്ത , എം.ഗോപകുമാർ ,ശ്ര

തിരുവനന്തപുരം സിറ്റിയിൽ നിന്നും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയുമുണ്ട് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര

  തിരുവനന്തപുരം സിറ്റിയിൽ നിന്നും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയുമുണ്ട് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര 2022 ഒക്ടോബർ 8 ന് ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതിയുമായും സഹകരിച്ചാണ് ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇന്ത്യയിലെ 108 വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തകവികളുടെ ഗുരുവായിത്തന്നെ കരുതിവരുന്ന നമ്മാഴ്വാർ തന്നെ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ പതിനൊന്ന് തിരുപ്പതികള

NEFERTITI LUXURY CRUISE ARRANGED BY KSRTC | LUXURY CRUISE RIDE TO ARABIAN SEA | KSRTC BUDGET TOUR

"Excursion" on luxury cruise Nefertiti from various units under the auspices of KSRTC Budget Tourism Cell. 'Nefertiti' is a ship that amazes us with luxurious facilities for a pleasure trip at sea. 'Nefertiti' is being prepared under the leadership of Kerala Shipping and Inland Navigation Corporation. Nefertiti has 250 life jackets, 400-person life rafts and two lifeboats.  If you book through KSRTC!  What is more likely to be ? Some may feel... If there is an advantage if booked through KSRTC 5 hours Can be spent at sea as well as :- 1 fun games 2 live music 3 Third 4 buffet unlimited dinner (2 Non Veg & 2 Veg) 5 Music with Upper Deck D.J 6 Visualizing effect 7 Children's playground 8 Theatre and are in 'Nefertiti'. A luxury cruise ship jointly operated by KSRTC and KSINC September 19th, 20th, 21st, 23rd, 25th and 28th from various units. The first 50 people who book will get the chance. The luxury cruise ship departs from Fort Kochi. Ernakula

TRIVANDRUM - PALANI SPECIAL SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON PEOPLE

  തിരുവനന്തപുരം - പളനി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് തിരുവനന്തപുരം സെൻട്രൽ - പളനി സൂപ്പർ ഡീലക്സ് എയർ ബസ് സ്വിഫ്റ്റിലൂടെ കൂടുതൽ സൗകര്യത്തോടെ യാത്രക്കാർക്കായ് ഒരുക്കിയിരിക്കുന്നു. 02:30 pm ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊല്ലം, കായംകുളം എറണാകുളം, തൃശ്ശൂർ, പൊള്ളാച്ചി വഴി പളനിയിൽ പുലർച്ചെ 01:15 am ന് എത്തിച്ചേരുകയും തുടർന്ന് 09:31 am ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം - പളനി സമയക്രമം തിരുവനന്തപുരം - 02.30pm കൊല്ലം - 03:55pm കായംകുളം - 05:05 pm ആലപ്പുഴ. - 06:00 pm എറണാകുളം - 07:35 pm തൃശ്ശൂർ - 09:10pm പാലക്കാട് - 10:55pm പളനി - 01:05am പളനി -തിരുവനന്തപുരം പളനി - 09:30am പാലക്കാട് - 12:10pm തൃശ്ശൂർ. -01:35pm എറണാകുളം -03:30pm ആലപ്പുഴ. -04:45pm കൊല്ലം - 1

KOTTARAKKARA - KOLLUR SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON PEOPLE

  കൊട്ടാരക്കര യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് എയർ ബസ്. കൊട്ടാരക്കരയിൽ നിന്ന് 08.00 PM പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു. അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം കൊട്ടാരക്കര - കൊല്ലൂർ കൊട്ടാരക്കര - 20:00 അടൂർ - 20:20 കോട്ടയം - 21:35 തൃശ്ശൂർ - 00:30 കോഴിക്കോട് - 03:20 കണ്ണൂർ - 05:35 മംഗലാപുരം - 09:10 ഉടുപ്പി - 09:45 കൊല്ലൂർ - 12:05 സമയക്രമം കൊല്ലൂർ - കൊട്ടാരക്കര കൊല്ലൂർ - 21:10 ഉടുപ്പി - 22:00 മംഗലാപുരം -

NEYYATTINKARA - KANNUR TOUR SERVICE BY KSRTC | BUDGET TOUR PACKAGES BY KSRTC

  നെയ്യാറ്റിൻകര - പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്. പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് "ഉല്ലാസയാത്ര" ഉല്ലാസയാത്രകൾക്ക് പുതിയ മുഖം സമ്മാനിച്ച കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് "ഉല്ലാസയാത്ര" നെയ്യാറ്റിൻകര യൂണിറ്റിൽ നിന്നും സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3, 4 എന്നീ തിയതികളിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. **ടൂറിന്റെ പ്രധാന ആകർഷണങ്ങൾ. ഒക്ടോബർ 2 (ഞായർ) നെയ്യാറ്റിൻകരയിൽ നിന്ന് തിരിച്ച് ഒക്ടോബർ 3 രാവിലെ വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തിച്ചേരുകയും . എട്ടുമണിയോടെ ഭക്ഷണം കഴിച്ച്, ഒൻപതു മണിയോടെ സ്നേക്ക് പാർക്ക് സന്ദർശിച്ച് 10:30 AM ന് തിരിച്ച് വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തി അവിടത്തെ വിനോദങ്ങൾക്ക് ശേഷം 5:00 pm ന് പറശ്ശിനിക്കടവ് ക്ഷേത്രം അല്ലെങ്കിൽ പറശ്ശിനി ബോട്ടിങ്ങ് എന്നീ സ്ഥലങ്ങൾ കണ്ടതിന് ശേഷം 07:30 pm ന് വിസ്മയ പാർക്കിൽ തിരിച്ച് എത്തി ക്യാമ്പ് ഫയറും, ഭക്ഷണവും. തുടർന്ന് വിസ്മയ പാർക്കിൽ സ്റ്റേ. ഒക്ടോബർ 4 ന് രാവിലെ വിസ്മയ പാർക്കി

KATTAPPANA - THIRUVANANTHAPURAM SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  കട്ടപ്പന _ തിരുവനന്തപും മിന്നൽ സുപ്പർ ഡീലക്സ് എയർ ബസ് സർവീസ്....... കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും സർവ്വീസുകൾ നടത്തി വരുന്നു. 22:30 ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് 04:45 ന് തിരുവനന്തപുരം എത്തി 23:55 ന് തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം കട്ടപ്പന തിരുവനന്തപുരം കട്ടപ്പന - 22:30 തൊടുപുഴ. - 00:45 കോട്ടയം - 01:55 കൊട്ടാരക്കര. - 03:20 തിരുവനന്തപുരം - 04:45 തിരുവനന്തപുരം കട്ടപ്പന തിരുവനന്തപുരം - 23:55 കൊട്ടാരക്കര - 01:05 കോട്ടയം - 02:40 തൊടുപുഴ - 03:50 കട്ടപ്പന - 06:00 ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. "Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details ... വിശദ വിവരങ്ങൾക്ക് കെ എസ് ആർ ടി സി കട്ടപ്പന ഫോൺ:0486-8252333 (24 x 7) email: ktp@k

KOTTAYAM - PANATHUR SPECIAL SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON MAN

  കോട്ടയം - പാണത്തൂർ സൂപ്പർ എക്സ്പ്രസ് എയർ ബസ് കോട്ടയത്തുനിന്ന് 17:30 പുറപ്പെട്ട് 06.30 പാണത്തൂർ എത്തുകയും അവിടെനിന്നും 17.40 ന് പുറപ്പെട്ട് പുലർച്ചേ 6.30 കോട്ടയത്തെത്തുകയും ചെയ്യുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം കോട്ടയം- പാണത്തൂർ കോട്ടയം - 17:30 പാലാ - 18:30 തൃശൂർ - 21:50 കോഴിക്കോട് - 01:00 കണ്ണൂർ - 03:20 പാണത്തൂർ - 06:30 സമയക്രമം പാണത്തൂർ - കോട്ടയം പാണത്തൂർ - 17:40 കണ്ണൂർ - 21:00 കോഴിക്കോട് - 23:20 തൃശൂർ - 02.20 പാലാ - 05:40 കോട്ടയം - 06:30 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. ഓൺലൈൻ ബുക്കിങ്ങ് : online.keralartc.com www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊ

ERNAKULAM - KOLLUR SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  എറണാകുളം യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക ഡീലക്സ് എയർ ബസ്. എറണാകുളത്തു നിന്ന് 15:25 ന്പുറപ്പെട്ട് അടുത്ത ദിവസം 04:30 ന് കൊല്ലൂർ എത്തിച്ചേരുന്നു. കൊടുങ്ങല്ലൂർ, പൊന്നാനി , കോഴിക്കോട്, മംഗലാപുരം, , വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 17:30 ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, വഴി 06:30 ന് എറണാകുളം എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം എറണാകുളം- കൊല്ലൂർ എറണാകുളം - 15:25 കൊടുങ്ങല്ലൂർ - 16:50 പൊന്നാനി - 18:25 കോഴിക്കോട് - 19:50 കണ്ണൂർ - 21:55 മംഗലാപുരം - 01:40 കൊല്ലൂർ - 04:30 സമയക്രമം കൊല്ലൂർ - എറണാകുളം കൊല്ലൂർ - 17:30 മംഗലാപുരം - 20:30 കാസർകോട് - 21:30 കോഴിക്കോട് - 01:40 പൊന്നാനി - 03:20 എറണാകുളം - 06:30 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ