Skip to main content

Posts

നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര..

  നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര.. കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ച് മലപ്പുറം യൂണിറ്റിൽ നിന്നും ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര"....... *നവംബർ ആറിന് രാവിലെ 4 മണിക്ക് മലപ്പുറത്തുനിന്ന്* ആരംഭിച്ച് തിരൂർ വഴി കോതമംഗലത്തു നിന്നും ഒൻപത് മണിക്ക് ജംഗിൾ സഫാരി ...... ചതുരംഗപ്പാറയിലേക്ക് .... നേര്യമംഗലം, അടിമാലി, പനംകുറ്റി, പൊൻമുടി, ലോവർപെരിയാർ , കല്ലാർകുട്ടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി ,ശാന്തൻപാറ, പൂപ്പാറ വഴി ചതുരംഗപ്പാറ ...... കൺ നിറയെ, മനം നിറയെ പ്രകൃതിയൊരുക്കിയ ദൃശ്യ വിരുന്ന് ആവോളമാസ്വദിച്ച് ...... കാറ്റാടിപ്പാടങ്ങൾ കണ്ട്, ദൂരങ്ങളിൽ തമിഴ് നാടിന്റെ വന്യ, വശ്യ ദൃശ്യങ്ങളാവാഹിച്ച് നാഴികമണി വട്ടം വീശിയടിക്കുന്ന കാറ്റിനെ പുണർന്ന് , ആനയിറങ്കൽ , ഗ്യാപ്പ് റോഡ്, മൂന്നാർ വഴി തിരിച്ച് മലപ്പുറത്തേക്ക് ഏകദിന ഉല്ലാസ യാത്ര. ചതുരംഗപ്പാറ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന ഒരു വില്ലേജാണ് ചതുരംഗപ്പാറ. കേര...

കെ എസ് ആർ ടി സി പാപ്പനംകോട് യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 12 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..

  കെ എസ് ആർ ടി സി പാപ്പനംകോട് യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 12 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര .. അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ഒരു ദിവസം അടിച്ച് പൊളിക്കാം ....... കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായിക സാമ്പത്തിക - തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. ധാരാളം വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഒരു നഗരം കൂടിയാണ് കൊച്ചി. കടൽ, കായൽ, കനാൽ, നഗര, പൗരാണിക കാഴ്ച്ചകൾ ഒരുപോലെ കാണാൻ സാധിക്കുന്ന ഒരപൂർവ്വ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊച്ചി. കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യങ്ങളായ കടൽ, കായൽ വിഭവങ്ങളുടെയും വിവിധ തരം ഭക്ഷ വിഭവങ്ങളുടെ വൈവിധ്യവുമാണ്. ഷാപ്പ് വിഭവങ്ങൾ ലഭിക്കുന്ന ധാരാളം ഹോട്ടലുകളും കൊച്ചിയെ ഭക്ഷ്യവിഭവങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നു. കൊച്ചിയുടെ ഈ വൈവിധ്യങ്ങളെയെല്ലാം കാണാനും രുചിക്കാനും ആർത്തുല്ലസിച്ച് ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് അവസരമൊരുക്കുന്നു. ജലയാത്രയും വിവിധ കേന്ദ്രങ്ങളുടെ സന്ദർശനവുമടക്കം വൈവിധ്യമാർന്ന ഒരു ടൂർ പാക്കേജ് ആണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. കണ്ടെയ്നർ റോഡിലുള്ള മൂലമ്പള്ളി ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്...

100 വനിതകളുമായി നൂറാമത് ഉല്ലാസ യാത്രയുമായി താമരശ്ശേരി ഡിപ്പോ

100 വനിതകളുമായി നൂറാമത് ഉല്ലാസ യാത്രയുമായി താമരശ്ശേരി ഡിപ്പോ..... കെ എസ് ആർ ടി സി കോഴിക്കോട് ജില്ല ബഡ്ജറ്റ് ടൂറിസം സെൽ വിജയകരമായി നൂറാമതു യാത്ര ബാലുശ്ശേരി നിന്നും വയനാട്ടിലേക്ക് ആരംഭിച്ചു. യാത്ര ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി VK അനിത ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപ ലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ നാദാപുരം ഐ.സി.ഡി.സ് ലെ 50 വനിതകളും ബാലുശ്ശേരി പെണ്ണകം കൂട്ടായ്മയിലെ 50 പേരുമാണ് സംഘാംഗങ്ങൾ. ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ ശ്രീമതി ബിന്ദു P K യാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്...... ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. BUDGET TOURS, KSRTC 091886 19368 https://maps.app.goo.gl/oHMNgLx3CFCHQLMm7 ഈമെയിൽ - btc.ksrtc@kerala.gov.in btc.ksrtc@gmail.com വാട്സാപ്പ് - 91886 19368  

തിരുവനതപുരം സിറ്റി യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 6 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..

  തിരുവനതപുരം സിറ്റി യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 6 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര .. അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ഒരു ദിവസം അടിച്ച് പൊളിക്കാം ....... കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായിക സാമ്പത്തിക - തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. ധാരാളം വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഒരു നഗരം കൂടിയാണ് കൊച്ചി. കടൽ, കായൽ, കനാൽ, നഗര, പൗരാണിക കാഴ്ച്ചകൾ ഒരുപോലെ കാണാൻ സാധിക്കുന്ന ഒരപൂർവ്വ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊച്ചി. കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യങ്ങളായ കടൽ, കായൽ വിഭവങ്ങളുടെയും വിവിധ തരം ഭക്ഷ വിഭവങ്ങളുടെ വൈവിധ്യവുമാണ്. ഷാപ്പ് വിഭവങ്ങൾ ലഭിക്കുന്ന ധാരാളം ഹോട്ടലുകളും കൊച്ചിയെ ഭക്ഷ്യവിഭവങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നു. കൊച്ചിയുടെ ഈ വൈവിധ്യങ്ങളെയെല്ലാം കാണാനും രുചിക്കാനും ആർത്തുല്ലസിച്ച് ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് അവസരമൊരുക്കുന്നു. ജലയാത്രയും വിവിധ കേന്ദ്രങ്ങളുടെ സന്ദർശനവുമടക്കം വൈവിധ്യമാർന്ന ഒരു ടൂർ പാക്കേജ് ആണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. കണ്ടെയ്നർ റോഡിലുള്ള മൂലമ്പള്ളി ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്ട് യാത്ര ആ...

പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്.

  പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" നവംബർ 6 ഞായർ .... രാവിലെ പാപ്പനംകോട് നിന്നും കുമരകത്തേയ്ക്ക് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ 4:00 pm വരെ കായൽ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ടൂർ ക്രമീകരിച്ചിട്ടുള്ളത്. വേമ്പനാട് കായല് ‍ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്. ആർ.ടി.സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര് ‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് ‍ കുമരകം കേരളത്തിന്റെ നെതര് ‍ ലാന് ‍ റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം. 2022 നവംബർ 6 ന് പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ് "ഉല്ലാസയാത്ര" സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്. ഒരാൾക്ക്*യാത്രാ നിരക്ക് 1350 രൂപ* ' യാണ്...

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്ന് ഒക്ടോബർ - നവംബർ മാസങ്ങളിൽ കൂടുതൽ ബഡ്ജറ്റ് വിനോദയാത്രകൾ

  കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്ന് ഒക്ടോബർ - നവംബർ മാസങ്ങളിൽ കൂടുതൽ ബഡ്ജറ്റ് വിനോദയാത്രകൾ വിനോദ യാത്രകൾക്ക് കൂടുതൽ ആവശ്യക്കാരെത്തിയതോടെ ഒക്ടോബർ - നവംബർ മാസങ്ങളിൽ കൂടുതൽ വിനോദ യാത്രകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവിലും സുരക്ഷിതമായും യാത്രകൾ നടത്തുന്നതിന് അനുയോജ്യമായ വിനോദ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 23, 30 ദിവസങ്ങളിൽ ഏകദിന മൂന്നാർ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുന്നതാണ്. 29 രാത്രി പുറപ്പെട്ട് 31 ന് അതിരാവിലെ തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നവംബർ 6 ന് കൊച്ചിയിലെ ദ്വീപുകൾ സന്ദർശിക്കുന്ന ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന കൊച്ചി ഐലൻഡ് വിസിറ്റ് ഉല്ലാസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കടമക്കുടി അടക്കുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്രയും രുചികരമായ ഷാപ്പ് വിഭവങ്ങളും കായൽ, കടൽ വിഭവങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. രാത...

തിരുവനന്തപുരം സിറ്റി- മൂന്നാർ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!

  തിരുവനന്തപുരം സിറ്റി- മൂന്നാർ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു! കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര 29/10/22 രാത്രി 08:00 മണിക്ക് പുറപ്പെടുന്നു കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹാരിത തുളുമ്പി നിൽക്കുന്ന സുന്ദര ഭൂമി ആയ മൂന്നാറിലേക്ക് തിരുവനന്തപുരം സിറ്റിയിൽ നിന്ന് ഉല്ലാസയാത്ര പോകാം................. ആസ്വദിക്കാം മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ മുൻ ബ്രിട്ടീഷ് സർക്കാരിന്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. തേയിലത്തോട്ടങ്ങൾ, മനോഹരമായ നഗരങ്ങൾ, വളഞ്ഞ വഴികൾ, അവധിക്കാല സൗകര്യങ്ങൾ തുടങ്ങിയവ മൂന്നാറിനെ ഒരു ജനകീയ റിസോർട്ട് പട്ടണമാക്കി മാറ്റി. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെയുള്ള വിചിത്രമായ സസ്യജാലങ്ങളിൽ ഒന്നാണ് നീലക്കുറിഞ്ഞി . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടി മൂന്നാറിൽ സ്ഥിതിചെയ്യുന്നു. പശ്ചിമഘട്ടമലനിരകളെ ...

കണ്ണൂർ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര".

  കണ്ണൂർ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര". കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര് ‍ റ്റിറ്റി' . കേരള ഷിപ്പിംഗ് ആന് ‍ ഡ് ഇന് ‍ ലാന് ‍ ഡ് നാവിഗേഷന് ‍ കോര് ‍ പ്പറേഷന് ‍ റെ നേതൃത്വത്തിലാണ് 'നെഫര് ‍ റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള് ‍ , 400 പേര് ‍ ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള് ‍ , രണ്ട് ലൈഫ് ബോട്ടുകള് ‍ തുടങ്ങിയവ നെഫര് ‍ റ്റിറ്റിയിലുണ്ട്. ഓഡിറ്റോറിയം, സ്വീകരണഹാള് ‍ , മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള് ‍ ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര് ‍ , എന്നിവ 'നെഫര് ‍ റ്റിറ്റി'യിലുണ്ട്. കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും. കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഒക്ടോബർ 19 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ്...

കെ എസ്‌ ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര

  കെ എസ്‌ ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര" 2022 നവംബർ 15 ന് . കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര് ‍ റ്റിറ്റി' . കേരള ഷിപ്പിംഗ് ആന് ‍ ഡ് ഇന് ‍ ലാന് ‍ ഡ് നാവിഗേഷന് ‍ കോര് ‍ പ്പറേഷന് ‍ റെ നേതൃത്വത്തിലാണ് 'നെഫര് ‍ റ്റിറ്റി' പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള് ‍ , 400 പേര് ‍ ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള് ‍ , രണ്ട് ലൈഫ് ബോട്ടുകള് ‍ തുടങ്ങിയവ നെഫര് ‍ റ്റിറ്റിയിലുണ്ട്. കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്ത് പോയാൽ! ഞങ്ങൾക്ക് എന്താ കൂടുതലായി ലഭിക്കുന്നത് ? എന്ന് ചിലർക്കെങ്കിലും തോന്നിയിരിക്കാം... എങ്കിൽ നേട്ടം ഉണ്ട് ..... എന്താണെന്നല്ലേ ...... കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും. കൂടാതെ :- 1രസകരമായ ഗെയിമുകൾ 2 തത്സമയ സംഗീതം 3 തൃത്തം 4 സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) 5 മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ 6 വിഷ...

മാവേലിക്കര -വിസ്മയാപാർക്ക് ദ്വിദിന"ഉല്ലാസയാത്ര

  *മാവേലിക്കര -വിസ്മയാപാർക്ക് ദ്വിദിന"ഉല്ലാസയാത്ര".* ഉല്ലാസയാത്രകൾക്ക് പുതിയ മുഖം നൽകികൊണ്ട് കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ദ്വിദിന വിസ്മയാ പാർക്ക് ഉല്ലാസയാത്ര. അതും! കുറഞ്ഞ ചിലവിൽ ഉടൻആരംഭിക്കുന്നു. ഒക്ടോബർ 15,16 തീയതികളിൽ മാവേലിക്കര യൂണിറ്റിൽ നിന്നും പറശ്ശിനിക്കടവ് വിസ്മയ പാർക്ക്,പൈതൽ മല, ഏഴരക്കുണ്ട്,പാലക്കയം തട്ട് ദ്വിദിന "ഉല്ലാസയാത്ര"...... കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിനോദകേന്ദ്രമാണ് പറശ്ശിനിക്കടവിലെ വിസ്മയ പാർക്ക്. 2000 ത്തിൽ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ. കണ്ണൂരിൽ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 8 കിലോമീറ്ററും ദൂരത്തിൽ പറശ്ശിനിക്കടവിലാണ് പാർക്ക്. പൈതൽ മല: കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല]അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്...

പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" ഒക്ടോബർ 16 ഞായർ

 പാപ്പനംകോട് - കുമരകം   ''ഉല്ലാസയാത്ര"  ഒക്ടോബർ 16 ഞായർ .... രാവിലെ പാപ്പനംകോട് നിന്നും  കുമരകത്തേയ്ക്ക് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ 4:00 pm വരെ കായൽ  സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ്  ടൂർ ക്രമീകരിച്ചിട്ടുള്ളത്. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്. ആർ.ടി.സി  കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം. 2022 ഒക്ടോബർ 16ന് പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ്  "ഉല്ലാസയാത്ര" സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്. ഒരാൾക്ക്*യാത്രാ നിരക്ക്...

കണ്ണൂർ ആതിരപ്പള്ളി വഴി മൂന്നാറിലേയ്ക്ക് ത്രിദിന ഉല്ലാസയാത്ര

  കണ്ണൂർ ആതിരപ്പള്ളി വഴി മൂന്നാറിലേയ്ക്ക് ത്രിദിന ഉല്ലാസയാത്ര അതും കുറഞ്ഞ ചിലവിൽ ..... ആതിരപ്പള്ളിയോടൊപ്പം എന്നും ചേർത്തു പറയുന്നതാണ് വെളളച്ചാട്ടം. അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നി​ഗൂഢമായൊരു ശാന്തി നിങ്ങളെ വന്നുപൊതിയും. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിമിഷാർദ്ധം കൊണ്ടാകെ നനയ്ക്കുന്ന തൂവാനത്തിൽ അത്രതന്നെ ആർദ്രതയും. ഒട്ടും മലയാളികൾക്ക് അപരിചിതമല്ല മൂന്നാറുകളുടെ സങ്കമ സ്ഥലമായ നമ്മുടെ സ്വന്തം മൂന്നാർ.... ഞങ്ങൾ ഒരു പാട് വിശേഷണവും വിവരണവും നിങ്ങളുടെ മുന്നിൽ മൂന്നാറിനെ കുറിച്ച് നൽകിയിട്ടുണ്ട്. എങ്കിലും വീണ്ടും വിശാലമായ തേയിലത്തോട്ടങ്ങള് ‍ , മനോഹരമായ ചെറു പട്ടണങ്ങള് ‍ , വളഞ്ഞുയര് ‍ ന്നും താഴ്ന്നും പോവുന്ന പാതകള് ‍ , അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള് ‍ എന്നിങ്ങനെ മൂന്നാര് ‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല് ‍ മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര് ‍ ഷത്തിലൊരിക്കല് ‍ പൂക്കുന്ന...