നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര.. കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ച് മലപ്പുറം യൂണിറ്റിൽ നിന്നും ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര"....... *നവംബർ ആറിന് രാവിലെ 4 മണിക്ക് മലപ്പുറത്തുനിന്ന്* ആരംഭിച്ച് തിരൂർ വഴി കോതമംഗലത്തു നിന്നും ഒൻപത് മണിക്ക് ജംഗിൾ സഫാരി ...... ചതുരംഗപ്പാറയിലേക്ക് .... നേര്യമംഗലം, അടിമാലി, പനംകുറ്റി, പൊൻമുടി, ലോവർപെരിയാർ , കല്ലാർകുട്ടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി ,ശാന്തൻപാറ, പൂപ്പാറ വഴി ചതുരംഗപ്പാറ ...... കൺ നിറയെ, മനം നിറയെ പ്രകൃതിയൊരുക്കിയ ദൃശ്യ വിരുന്ന് ആവോളമാസ്വദിച്ച് ...... കാറ്റാടിപ്പാടങ്ങൾ കണ്ട്, ദൂരങ്ങളിൽ തമിഴ് നാടിന്റെ വന്യ, വശ്യ ദൃശ്യങ്ങളാവാഹിച്ച് നാഴികമണി വട്ടം വീശിയടിക്കുന്ന കാറ്റിനെ പുണർന്ന് , ആനയിറങ്കൽ , ഗ്യാപ്പ് റോഡ്, മൂന്നാർ വഴി തിരിച്ച് മലപ്പുറത്തേക്ക് ഏകദിന ഉല്ലാസ യാത്ര. ചതുരംഗപ്പാറ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന ഒരു വില്ലേജാണ് ചതുരംഗപ്പാറ. കേര...